KeralaNattuvarthaLatest NewsNews

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പ്രതീക്ഷിച്ചഭംഗി ലഭിച്ചില്ലെന്നാണ് അനന്യയുടെ പരാതി: ചികിത്സ പിഴവ് നിഷേധിച്ച് ആശുപത്രി

ആശുപത്രിയേയും ശസ്ത്രക്രിയ നടത്തിയ ഡോ. അര്‍ജുന്‍ അശോകനെയും ഇകഴ്ത്തിക്കാന്‍ ശ്രമിക്കുയാണെന്നും വിശദീകരണം

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും റേഡിയോ ജോക്കിയുമായ അനന്യകുമാരി അലക്‌സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ലിംഗ മാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു ഉയർന്നുവന്ന ആരോപണങ്ങൾക്ക് വിശദീകരണവുമായി റിനൈ മെഡിസിറ്റി ആശുപത്രി. അനന്യക്ക് ചികിത്സ നല്‍കിയതില്‍ പിഴവ് പറ്റിയിട്ടില്ലെന്ന് ആശുപത്രി പുറത്തിറക്കിയ വിശദീകരണകുറിപ്പിൽ പറയുന്നു.

ആശുപത്രിക്കെതിരെ തെറ്റായ പ്രചരണം നടക്കുകയാണ്. ചികിത്സാ പിഴവ് ഇല്ല എന്നായിരുന്നു റിനൈ മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍ എന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടാകുന്ന മാനസിക ശാരീരിക വെല്ലുവിളികളുടെ സാധ്യത അനന്യയെ നേരത്തെ അറിയിച്ചിന്നു. അനന്യയുടെ മരണത്തിന് പിന്നാലെ മാധ്യമങ്ങളിലൂടെ ചിലര്‍ ആശുപത്രിയേയും ശസ്ത്രക്രിയ നടത്തിയ ഡോ. അര്‍ജുന്‍ അശോകനെയും ഇകഴ്ത്തിക്കാന്‍ ശ്രമിക്കുയാണെന്നും ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

read also: ആരോഗ്യ നില മോശം: മുതിർന്ന കോൺഗ്രസ് നേതാവ് ഓസ്‌കാർ ഫെർണാണ്ടസിനെ വെന്റിലേറ്ററിലേക്ക് മാറ്റി

ശസ്ത്രക്രിയയിലെ സങ്കീര്‍ണതകളും മാസസ്സിക-ശാരീരിക ബുദ്ധിമുട്ടുകളെയും കുറിച്ച്‌ കൗണ്‍ലിസിങ് നടത്തിയ ശേഷമാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിത്. ശസ്ത്രക്രിയയ്ക്ക് ശേഷം സംതൃപ്തിയോടെ ആശുപത്രി വിട്ട അനന്യ, ആറേഴ് മാസങ്ങള്‍ക്ക് ശേഷം തനിക്ക് പ്രതീക്ഷിച്ച ലൈംഗികാവയവ ഭംഗി ലഭിച്ചില്ലെന്ന് പരാതി പറയുകയായിരുന്നുവെന്നും ആശുപത്രി പ്രസ്താവനയില്‍ പറയുന്നു.

ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്നലെയാണ് അനന്യയുടെ മൃതദേഹം കണ്ടെത്തിയത്.റിനൈ മെഡിസിറ്റിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഗുരുതര ആരോപണങ്ങളാണ് അനന്യ ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button