KeralaLatest NewsNews

അനന്യയുടെ മരണം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് : സെന്റ് ജോസഫ്സ് പള്ളിയില്‍ മൃതദേഹം സംസ്കരിച്ചു

ആശുപത്രിയില്‍ നിന്ന് ശേഖരിച്ച ചികിത്സാ രേഖകള്‍ പൊലീസ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ക്കു കൈമാറിയിട്ടുണ്ട്.

കൊച്ചി: ഇടപ്പള്ളിയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കഴിഞ്ഞ ദിവസം ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരിയെ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്നു വ്യക്തമാക്കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം പെരുമണ്‍ മുണ്ടക്കല്‍ സെന്റ് ജോസഫ്സ് പള്ളിയില്‍ സംസ്കരിച്ചു.

കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാരുടെ പ്രത്യേക സംഘമാണ് മൃതദേഹ പരിശോധന നടത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സുഹൃത്തുക്കളുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.

read also: കൊടകര കുഴല്‍പ്പണ കേസ് , ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കി പൊലീസ്

സ്വകാര്യ ആശുപത്രിയില്‍ നടന്ന ലിംഗമാറ്റ ശസ്ത്രകിയയില്‍ പിഴവുണ്ടായെന്നു മരണത്തിനു മുൻപ് അനന്യ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ചികിത്സാ രേഖകള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയില്‍ നിന്ന് ശേഖരിച്ച ചികിത്സാ രേഖകള്‍ പൊലീസ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ക്കു കൈമാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button