KeralaLatest NewsNews

കുട്ടികളുടെ ശരീരത്തിൽ രാസവസ്തു കണ്ടെത്തിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ആന്തരിക അവയവങ്ങളുടെ പരിശോധന നടത്തും

കണ്ണൂർ: പാടിയോട്ടുചാൽ വാച്ചാലിൽ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദ അന്വേഷണം ആരംഭിച്ച് പൊലീസ്. മൂന്ന് കുട്ടികളുടേയും ശരീരത്തിൽ രാസവസ്തു കണ്ടെത്തിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് ഉറക്ക ഗുളികയായിരിക്കാമെന്നാണ് കരുതുന്നത്. മൂത്ത മകൻ സൂരജിനെ കെട്ടി തൂക്കിയത് ജീവനോടെയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇളയ മക്കളെ കെട്ടി തൂക്കിയത് കൊലപ്പെടുത്തിയ ശേഷമാണ്.

എന്നാൽ, കെട്ടി തൂക്കും മുൻപ് മൂത്ത മകൻ മരിച്ചിരുന്നില്ല. ശ്രീജയുടെയും ഷാജിയുടെയും തൂങ്ങി മരണമെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അഞ്ചു പേരുടെയും ദേഹത്ത് കാര്യമായ മുറിവുകൾ ഒന്നുമില്ല.

ശരീരത്തിൽ നിന്ന് കണ്ടെത്തിയ വസ്തു വിഷമാണോ എന്നത് സംബന്ധിച്ച് അന്വേഷിക്കുന്നതിനായി ആന്തരിക അവയവങ്ങളുടെ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിച്ചശേഷം മാത്രമേ ഏതു ഉറക്ക ഗുളികയാണ് കഴിച്ചത്, ഇതു കൂടാതെ വിഷം കഴിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. പരിശോധനാഫലം രണ്ടു ദിവസത്തിനകം ലഭിക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button