KeralaLatest NewsNews

അനുമോളുടെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്: മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കം

ഇടുക്കി: ഇടുക്കിയിലെ യുവതിയുടെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമുണ്ടായ ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം. ജഡം അഴുകിയതിനാല്‍ മുറിവുകളോ മറ്റ് അടയാളങ്ങളോ പുറമെ കണ്ടെത്താനായിട്ടില്ല. തല ഭിത്തിയിലോ മറ്റോ ഇടിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പരുക്കാണ് ആന്തരിക രക്ത സ്രാവത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.

എന്നാല്‍, തലയോട് പൊട്ടിയിട്ടില്ല. വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ എന്ന് പൊലീസ് പറഞ്ഞു.

അതേസമയം, ഭർത്താവ് വിജേഷ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയമുണ്ട്. വിജേഷിന്റെ മൊബൈല്‍ ഫോണ്‍ കുമളിയില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി.

ഇന്നലെയാണ് പേഴുംകണ്ടം സ്വദേശി അനുമോളുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button