Latest NewsNewsIndia

പട്ടിക ജാതി വിഭാഗത്തെ ലക്ഷ്യമിട്ട് നിര്‍ബന്ധിത മതപരിവര്‍ത്തനം:സര്‍ക്കാരിനോട് വിശദീകരണം തേടി ദേശീയ പട്ടിക ജാതി കമ്മീഷന്‍

ഹൈദരാബാദ്: പട്ടിക ജാതി വിഭാഗത്തെ ലക്ഷ്യമിട്ട് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായുള്ള പരാതിയില്‍ ദേശീയ പട്ടിക ജാതി കമ്മീഷന്റെ ഇടപെടല്‍. ആന്ധ്രാപ്രദേശില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പട്ടിക ജാതി കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. 15 ദിവസത്തിനുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്ന് പട്ടിക ജാതി കമ്മീഷന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

Also Read: മന്ത്രിക്കെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു: മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചതായി പരാതിക്കാരി

സംസ്ഥാനത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ നിര്‍ബന്ധിത പരിവര്‍ത്തനം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ലീഗല്‍ റൈറ്റസ് പ്രൊട്ടക്ഷന്‍ ഫോറം, എസ്‌സി-എസ്ടി ഫോറം എന്നീ സംഘടനകള്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ദേശീയ പട്ടിക ജാതി കമ്മീഷന് കത്തയച്ചിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം സാമൂഹിക അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുന്നുണ്ടെന്നും ക്രമസമാധാനനിലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും സംഘടനകള്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഹിന്ദു കാസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടെന്നും സംഘടനകള്‍ പരാതിപ്പെട്ടു.

പട്ടിക ജാതി വിഭാഗത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നതിന് തടയിടാന്‍ ആന്ധ്രാപ്രദേശിലെ ഗുരുജല എന്ന ഗ്രാമം പ്രമേയം പാസാക്കിയിരുന്നു. ഗ്രാമത്തില്‍ അനധികൃതമായി വിദേശ ധനസഹായം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പള്ളി പൊളിച്ചുനീക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. ഇത്തരത്തില്‍ അഞ്ച് പ്രമേയങ്ങളാണ് ഗ്രാമസഭ പാസാക്കിയത്. പള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ സമീപത്തുള്ള ശിവക്ഷേത്രത്തിലെ ആരാധനയ്ക്കും ആഘോഷങ്ങള്‍ക്കും അത് വെല്ലുവിളിയാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button