KeralaLatest NewsNews

കൊച്ചിയിലെ ഷോറൂമുകളില്‍ നിന്ന് ബൈക്ക് മോഷണം : അതിഥി തൊഴിലാളി പിടിയിൽ

കൊച്ചി : രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ അന്യ സംസ്ഥാനതൊഴിലാളി പിടിയില്‍. അസം സ്വദേശി ഇക്ബാല്‍ ഹുസൈന്‍ (25) ആണ് പിടിയിലായത്.

Read Also : രാജ്യത്ത് കോവിഡ് കേസുകളില്‍ പകുതിയോളം കേരളത്തില്‍ : മൂന്ന് ജില്ലകളിൽ പ്രതിദിന കേസുകള്‍ കൂടുതല്‍  

പരാതിയെ തുടര്‍ന്ന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച്‌ അന്വഷണം നടത്തിവരുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്.

ആലുവ പുളിഞ്ചോട്ടിലുള്ള സര്‍വ്വീസ് ഷോറൂമുകളില്‍ നിന്ന് രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന രണ്ട് ബൈക്കുകളാണ് കഴിഞ്ഞ മാസം ഇയാള്‍ മോഷ്ടിച്ചത്. പ്രതി പെരുമ്പാവൂരിൽ വാടകയ്ക്കു താമസിക്കുകയാണ്. 2017 ല്‍ കേരളത്തിലെത്തിയ ഇയാളുടെ പേരില്‍ ഇത്തരത്തില്‍ നിരവധി മോഷണക്കേസുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button