KeralaLatest News

വ്യാജ ബോംബ് ഭീഷണി: പിടിയിലായ പ്രതിയുടെ പ്രതികരണം കേട്ട് അന്തം വിട്ട് പോലീസ്

ചൊവ്വാഴ്ച്ച കാലത്ത് പതിനൊന്നര മണിയോടെയാണ് പൊന്നാനി പൊലീസ് സ്റ്റേഷനിലേക്ക് ടെലിഫോണിലൂടെ ബോംബ് ഭീഷണി സന്ദേശമെത്തുന്നത്.

പൊന്നാനി: ലോക്ക്ഡൗണ്‍ ലംഘനത്തിന് പിഴയിട്ടതിന് പൊലീസിന് പണികൊടുത്ത് ബംഗാള്‍ സ്വദേശി. ഒടുവില്‍ പ്രതി പിടിയിലായപ്പോൾ ഇയാളുടെ മൊഴി കേട്ട് അമ്പരന്നു പോലീസ്. ബംഗാള്‍ സ്വദേശിയായ തപാല്‍ മണ്ഡലാണ് പിടിയിലായത്. സ്റ്റേഷനിലേക്ക് വന്ന നമ്പറിന്റെ ഉടമ ബംഗാള്‍ സ്വദേശിയായ തപാല്‍ മണ്ഡല്‍ എന്ന ആളാണെന്ന് ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്.

ഫോണിന്റെ ലോക്കേഷന്‍ കണ്ടെത്തുകയും ഉടന്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. ലോക്ക് ഡൌൺ കാലത്തു തനിക്കു പിഴയിട്ടതിന് പക തീര്‍ക്കാന്‍ പൊലീസിനെ ചുറ്റിക്കാന്‍ ലക്ഷ്യമിട്ട് ബാങ്ക് ബോംബ് ഇട്ട് തകര്‍ക്കുമെന്നാണ് ഇയാള്‍ വ്യാജ ഭീഷണി ഉയര്‍ത്തിയത്. ചൊവ്വാഴ്ച്ച കാലത്ത് പതിനൊന്നര മണിയോടെയാണ് പൊന്നാനി പൊലീസ് സ്റ്റേഷനിലേക്ക് ടെലിഫോണിലൂടെ ബോംബ് ഭീഷണി സന്ദേശമെത്തുന്നത്.

പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ കനറാ ബാങ്കില്‍ ഉച്ചക്ക് രണ്ടിന് ബോംബ് സ്‌ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം. ഭീഷണി വന്നയുടനെ ഡോഗ് സ്‌കോഡും ബോംബ് സ്‌കോഡും സ്ഥലത്ത് എത്തി. ബാങ്കിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് ഉറപ്പാക്കിയതോടെ പ്രതിയെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന പ്രതിയെ പൊന്നാനി സ്റ്റേഷനില്‍ എത്തിക്കുകയും പ്രതിയുടെ പേരില്‍ കേസ് എടുക്കുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button