Latest NewsNewsLife Style

വീണ്ടും പക്ഷിപ്പനി: കോഴിയിറച്ചിയും മുട്ടയും കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. എച്ച്5 എൻ1 ബാധിച്ച് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്ന ഹരിയാന സ്വദേശിയായ 12കാരൻ മരിച്ചതോടെയാണ് രാജ്യത്ത് വീണ്ടും പക്ഷിപ്പനി പേടി ഉയർത്തിയത്. പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ ഇറച്ചിയും മുട്ടയും കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

➤ നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം.

➤ പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകള്‍ സോപ്പുപയോഗിച്ച്‌ വൃത്തിയായി കഴുകണം. ഒപ്പം പാതിവെന്ത മാംസങ്ങളും പാതി വെന്ത മുട്ടയും കഴിക്കുന്നത് ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.

Read Also:- പെട്രോൾ മണമുള്ള പെർഫ്യൂം അവതരിപ്പിക്കാനൊരുങ്ങി ഫോർഡ്

➤ സാധാരണ കാലാവസ്ഥയില്‍ മാസങ്ങളോളം അതിജീവിക്കാന്‍ വൈറസിന് കഴിയും. പക്ഷേ, 60 ഡിഗ്രി താപനിലയില്‍ അരമണിക്കൂര്‍ വേവിച്ചാല്‍ വൈറസ് നശിച്ചുപോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button