KeralaNewsIndia

സുപ്രീം കോടതിയെ പോലും കേന്ദ്രത്തിന് പുല്ലുവിലയാണെന്ന് ജോണ്‍ ബ്രിട്ടാസ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്. സുപ്രീം കോടതിയെ പോലും കേന്ദ്രസര്‍ക്കാരിന് പുല്ലുവിലയാണെന്ന് അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയെ കുറിച്ച് പ്രതീക്ഷകള്‍ മങ്ങി വരികയാണെന്നും പെഗാസസ് ജഡ്ജിക്കു നേരെയും ജഡ്ജിക്ക് വേണ്ടിയും ഉപയോഗിക്കുന്നു എന്ന് തെളിഞ്ഞു കഴിഞ്ഞെന്നും ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.

Also Read:പെഗാസസ് ഫോൺ ചോർത്തൽ വിവാദം: സിബിഐ മുൻ മേധാവി അലോക് കുമാർ വർമയേയും നിരീക്ഷിച്ചതായി റിപ്പോർട്ട്

സുപ്രീം കോടതിയില്‍ ഇതുവരെ 245 ജഡ്ജിമാര്‍ വന്നെന്നും അതില്‍ 3.3 ശതമാനം മാത്രമാണ് സ്ത്രീകളെന്നും ബ്രിട്ടാസ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷം ഹൈക്കോടതി ജഡ്ജി നിയമനത്തില്‍ നല്‍കിയ 80 നിര്‍ദേശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത് കേവലം 45 എണ്ണം മാത്രമാണെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു. 1098 ജഡ്ജിമാരാണ് ഹൈക്കോടതികളില്‍ വേണ്ടതെന്നിരിക്കെ നിലവിലുള്ളത് 645 പേര്‍ മാത്രമാണെന്നും പിന്നെ എങ്ങനെ നമ്മുടെ നീതിന്യായ സംവിധാനം നേരെയാകുമെന്നും ബ്രിട്ടാസ് ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജനാധിപത്യത്തിന്റെ നാല് തൂണുകൾ.. അതാണല്ലോ സങ്കല്പം. അല്പം പ്രതീക്ഷ ബാക്കി ഉള്ളത് ജുഡീഷ്യറിയിലും മാധ്യമത്തിലും ആണ്. മാധ്യമങ്ങൾ മുട്ടിൽ ഇഴഞ്ഞു തുടങ്ങി. അത് ചെയ്യാത്തവർക്ക് എന്താണ് എന്ന് ഇന്നലെയും സർക്കാർ കാട്ടിക്കൊടുത്തു. Dainik bhaskar എന്ന പത്രത്തിലെ റെയ്ഡ് ആണ് ലേറ്റസ്റ്റ്.
ജുഡീഷ്യറിയെ കുറിച്ച് പ്രതീക്ഷകൾ മങ്ങി മങ്ങി വരുകയാണ്. Pegasus ജഡ്ജിക്കു നേരെയും ജഡ്ജിക്ക് വേണ്ടിയും ഉപയോഗിക്കുന്നു എന്ന് തെളിഞ്ഞു കഴിഞ്ഞു.
ഇന്ന് രാജ്യസഭയിൽ നക്ഷത്ര ചോദ്യത്തിന് മറുപടിയായി ലഭിച്ച ഉത്തരം കാണുക. കോളേജിയം കഴിഞ്ഞ ഒരു വർഷം ഹൈക്കോടതി ജഡ്ജി നിയമനത്തിൽ നൽകിയത് 80 നിർദേശങ്ങൾ … കേന്ദ്ര സർക്കാർ അംഗീകരിച്ചത് കേവലം 45!! മറ്റുള്ളത് എന്തുകൊണ്ട് അംഗീകരിച്ചില്ല? സുപ്രീം കോടതിയെ പോലും ഈ സർക്കാരിന് പുല്ലു വില..
തീർന്നില്ല.. കേസുകൾ കുമിഞ്ഞു കൂടുകയാണ്. ഒഴിവുകളും. 1098 ജഡ്ജിമാരാണ് നമ്മുക്ക് ഹൈക്കോടതികളിൽ വേണ്ടത്.. ഉള്ളതോ 645!! പിന്നെ എങ്ങിനെ നമ്മുടെ നീതിന്യായ സംവിധാനം നേരെയാകും?
നമ്മുടെ ജനസംഖ്യയിൽ 48 ശതമാനം സ്ത്രീകളാണ്..സുപ്രീം കോടതിയിൽ ഇതുവരെ 245 ജഡ്ജിമാർ വന്നു. അതിൽ 3.3 ശതമാനം മാത്രമാണ് സ്ത്രീകൾ!! ദളിതരും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളും ഇതിനു സമാനമായി under represented ആണ്..
ജനങ്ങൾക്ക് പ്രതീക്ഷ ഉള്ള ഒരു തൂണ് ഇത് പോലെ ആകണം എന്ന് ആരാണ് ആഗ്രഹിക്കുന്നത്???!!!

shortlink

Related Articles

Post Your Comments

Related Articles


Back to top button