KeralaLatest NewsNews

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: റിപ്പോർട്ട് തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

നിയമവിരുദ്ധ വായ്പ വിനിമയങ്ങളിലൂടെ കോടികളുടെ ബിനാമി ഇടപാടാണ് നടന്നിരിക്കുന്നത്

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ട് തേടി. കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

നിയമവിരുദ്ധ വായ്പ വിനിമയങ്ങളിലൂടെ കോടികളുടെ ബിനാമി ഇടപാടാണ് നടന്നിരിക്കുന്നത്. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പ് 2019 ൽ തന്നെ ഓഡിറ്റ് വിഭാഗം കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്നും തട്ടിപ്പ് നടത്തുകയും വൻതുക അനധികൃതമായി വായ്പ നൽകുകയും ചെയ്തത് കള്ളപ്പണം വെളുപ്പിക്കൽ ശ്രമമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിഗമനം.

Read Also  :  ‘ഇങ്ങനെ ഒരു ചിത്രം ഞങ്ങൾക്കില്ലല്ലോ’: ഇന്ത്യക്ക് മുന്നിൽ കീഴടങ്ങിയ പാകിസ്ഥാനെ ട്രോളി അഫ്ഗാൻ വൈസ് പ്രസിഡന്റ്

സിപിഎം നേതൃത്വം നൽകുന്ന ബാങ്കിൽ നിന്നും തട്ടിയെടുത്ത തുക തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ചെലവഴിച്ചതായും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലീസിൽ നിന്നും വിവരങ്ങൾ തേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button