Latest NewsNewsIndia

ഇന്ത്യയ്ക്ക് മുന്നില്‍ കീഴടങ്ങിയ പാക് സൈന്യത്തിന്റെ ചിത്രം, ഈ ചരിത്രം ഞങ്ങൾക്കില്ല: പാകിസ്ഥാനെ ട്രോളി അഫ്ഗാനിസ്ഥാന്‍

നമ്മുടെ ചരിത്രത്തില്‍ അത്തരമൊരു ചിത്രം ഞങ്ങളുടെ പക്കലില്ല, ഒരിക്കലും ഉണ്ടാകില്ല

കാബൂള്‍ : അഫ്‌ഗാനിസ്ഥാനിൽ താലിബാന്‍ ഭീകരര്‍ ശക്തരാവുന്നുവെന്ന വാർത്തകൾ പുറത്തുവരുകയാണ്. അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്ന സാഹചര്യത്തിലാണ് താലിബാന്റെ കടന്നുകയറ്റം. അഫ്ഗാൻ സൈന്യത്തിനു നേരെ ശക്തമായ ആക്രമണം നടത്തി പല ഗ്രാമ പ്രദേശങ്ങളും താലിബാൻ കയ്യടക്കി കഴിഞ്ഞു. പാകിസ്ഥാന്‍ വ്യോമസേനയുടെ സഹായം താലിബാനു ലഭിക്കുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

ഭീകരന്‍മാര്‍ക്ക് ആവശ്യമായ ആയുധങ്ങള്‍ നല്‍കുകയുംഅതിര്‍ത്തിയിലെ കമ്ബിവേലികള്‍ മുറിച്ച്‌ മാറ്റി താലിബാന്‍ ഭീകരര്‍ക്ക് അഫ്ഗാനില്‍ പ്രവേശിക്കുന്നതിനുള്ള സൗകര്യം പാകിസ്ഥാന്‍ ചെയ്ത് കൊടുക്കുന്നതിന്റെയും ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഇതിനോടൊപ്പം തന്നെ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെതിരെ നിരവധി ട്രോളുകളും, പോസ്റ്ററുകളും പാകിസ്ഥാന്‍ കേന്ദ്രീകരിച്ച്‌ നിര്‍മ്മിക്കുന്നുണ്ട്. ഇത്തരം വിമര്‍ശകരുടെ വായ് അടയ്ക്കുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അമ്രുള്ള സ്വാലിഹ്.

read also: ഇന്ത്യയിലേയ്ക്ക് ഏറ്റവും വീര്യംകൂടിയ മയക്കുമരുന്ന് കടത്തിനു പിന്നില്‍ താലിബാന്‍,താലിബാന്റെ ലക്ഷ്യം ഇന്ത്യന്‍ യുവാക്കള്‍

ഒറ്റ ഫോട്ടോ ഉപയോഗിസിച്ചാണ് അമ്രുള്ള സ്വാലിഹിന്റെ മറുപടി. 1971ല്‍ ബംഗ്ലാദേശ് പിറവിയെടുക്കാന്‍ കാരണമായ ഇന്ത്യ പാക് യുദ്ധത്തിന്റെ അവസാനം അമ്ബേ പരാജയപ്പെട്ട് ഇന്ത്യയ്ക്ക് മുന്നില്‍ കീഴടങ്ങിയ പാക് സൈന്യത്തിന്റെ ചിത്രമാണത്.

‘ബംഗ്ലാദേശില്‍ കിഴക്കന്‍ പാക് ഭരണകൂടത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തിന് പിന്തുണ നല്‍കിയാണ് പാക് സര്‍ക്കാരിനെ ഇന്ത്യ കടപുഴക്കി എറിഞ്ഞത്. നമ്മുടെ ചരിത്രത്തില്‍ അത്തരമൊരു ചിത്രം ഞങ്ങളുടെ പക്കലില്ല, ഒരിക്കലും ഉണ്ടാകില്ല’- എന്നാണു ചിത്രത്തിനൊപ്പം അമ്രുള്ള സ്വാലിഹ് ട്വീറ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button