Latest NewsKeralaNews

പരാജയപ്പെടുത്താൻ ശ്രമിച്ചു: നേതാക്കൾക്കും മുൻ എംഎൽഎമാർക്കുമെതിരെ കൂട്ട പരാതിയുമായി തോറ്റ കോൺഗ്രസ് സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: നേതാക്കൾക്കും മുൻ എം എൽ എമാർക്കും എതിരെ കൂട്ട പരാതിയുമായി നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ മത്സരിച്ച് തോറ്റ കോൺഗ്രസ് സ്ഥാനാർത്ഥികൾ. കെ പി സി സി നിയോഗിച്ച കെ എ ചന്ദ്രൻ കമ്മിഷന് മുന്നിലാണ് സ്ഥാനാർത്ഥികൾ കൂട്ടി പരാതിയുമായി എത്തിയത്.

Read Also: ‘കാട്ടുതീവ്രവാദികൾ ഫലം അറിയും’: താലിബാന്റെ തന്ത്രം പൊളിച്ചടുക്കി, പ്രതികാരത്തിനൊരുങ്ങി അഫ്ഗാൻ

തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന വി എസ് ശിവകുമാർ, വർക്കലയിലെ ബി ആർ എം ഷഫീർ, നെടുമങ്ങാട്ടെ പി എസ് പ്രശാന്ത്, കാട്ടാക്കട സ്ഥാനാർത്ഥിയായിരുന്ന മലയിൻകീഴ് വേണുഗോപാൽ, പാറശാലയിലെ അൻസജിത റസൽ എന്നിവരാണ് പരാതി നൽകിയത്. പാർട്ടിക്ക് വലിയതോതിൽ നാണക്കേടുണ്ടാക്കിയ വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയുടെ പരാജയം കെ പി സി സി ഉപസമിതി അന്വേഷിച്ച് വരികയാണ്. ഈ സാഹചര്യത്തിലാണ് സ്ഥാനാർത്ഥികളുടെ നീക്കം.

തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ പരാജയത്തിന് കാരണക്കാരൻ കെ പി സി സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷാണെന്നാണ് വി എസ് ശിവകുമാർ പരാതി ഉന്നയിക്കുന്നത്. മുൻ എം എൽ എമാരും മുതിർന്ന കോൺഗ്രസ് നേതാക്കളുമായ വർക്കല കഹാർ, പാലോട് രവി, എൻ ശക്തൻ, എ ടി ജോർജ് എന്നിവർക്കെതിരെയാണ് മറ്റുളളവർ പരാതി നൽകിയിരിക്കുന്നത്.

Read Also: വായ്പ്പയെടുക്കാതെ ജപ്തി നോട്ടീസ്, സാരമില്ലെന്ന് മാനേജര്‍ ബിജു: പാവങ്ങളെ പോലും വെറുതെ വിടാതെ സിപിഎമ്മിലെ തട്ടിപ്പുകാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button