KeralaLatest News

കോ​ര്‍​പ​റേ​ഷന്റെ അക്ഷരശ്രീ പദ്ധതി: വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച്‌ സാക്ഷരതമിഷന്‍ ലക്ഷങ്ങള്‍ തട്ടി: ആരോപണം

ര​ണ്ട​ര കോ​ടി​യാ​ണ് പ​ദ്ധ​തി​ക്കാ​യി കോ​ര്‍​പ​റേ​ഷ​ന്‍ മാ​റ്റി​വെ​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ നി​ര​ക്ഷ​ര​രെ സാ​ക്ഷ​ര​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ‍ന്‍റ നേ​തൃ​ത്വ​ത്തിെന്‍റ കോ​ര്‍​പ​റേ​ഷ​നി​ല്‍ ന​ട​പ്പാ​ക്കി​യ അ​ക്ഷ​ര​ശ്രീ പ​ദ്ധ​തി​യി​ല്‍ വ​ന്‍ സാമ്പ​ത്തി​ക ത​ട്ടി​പ്പ്. മാധ്യമം ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏ​ഴാം​ത​രം തു​ല്യ​ത പ​രീ​ക്ഷ​യി​ല്‍ വ്യാ​ജ​ന്മാ​രെ തി​രു​കി​ക്ക​യ​റ്റി​യും പ​ത്ത്, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​ത പ​രീ​ക്ഷ​ക​ളി​ല്‍ പ​രീ​ക്ഷ​ക്ക് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​ത്ത​വ​രു​ടെ പേ​രി​ല്‍ ക​ള്ള​ക്ക​ണ​ക്കു​ക​ള്‍ കാ​ണി​ച്ചു​മാ​ണ് 10 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യ​ത്.

2019 മാ​ര്‍​ച്ച്‌ 15നാ​ണ് ന​ഗ​ര​ത്തി​ലെ അ​വ​ശേ​ഷി​ക്കു​ന്ന നി​ര​ക്ഷ​ര​രെ സാ​ക്ഷ​ര​രാ​ക്കു​ക, തു​ട​ര്‍വി​ദ്യാ​ഭ്യാ​സം ന​ല്‍കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ നൂ​റ് വാ​ര്‍​ഡു​ക​ളി​ലും അ​ക്ഷ​ര​ശ്രീ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ര​ണ്ട​ര കോ​ടി​യാ​ണ് പ​ദ്ധ​തി​ക്കാ​യി കോ​ര്‍​പ​റേ​ഷ​ന്‍ മാ​റ്റി​വെ​ച്ച​ത്. സാ​ക്ഷ​ര​ത ക്ലാ​സി​ല്‍ ഒ​രു വാ​ര്‍ഡി​ല്‍ 25 പേ​രും നാ​ലാം ക്ലാ​സ്​ 20ഉം ​ഏ​ഴാം​ത​ര​ത്തി​ന് 15 ഉം ​പ​ത്താം​ത​ര​ത്തി​ല്‍ 15, ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി​ക്ക് 10 എ​ന്നി​ങ്ങ​നെ പ​ഠി​താ​ക്ക​ളെ ഉ​ള്‍ക്കൊ​ള്ളി​ച്ചു​ള്ള ക്ലാ​സു​ക​ളാ​ണ് ഓ​രോ വാ​ര്‍ഡി​ലും നി​ശ്ച​യി​ച്ച​ത്.

എ​ന്നാ​ല്‍ പ​ല വാ​ര്‍​ഡു​ക​ളി​ലും മ​തി​യാ​യ ആ​ളു​ക​ളെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ വ്യാ​ജ​പേ​രു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് കോ​ര്‍​പ​റേ​ഷ​നി​ല്‍ നി​ന്ന് ഫ​ണ്ട് ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ത്താം​ത​രം തു​ല്യ​ത​പ​രീ​ക്ഷ​ക്ക് 1074 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യെ​ന്നാ​ണ് സാ​ക്ഷ​ര​ത മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​പി.​എ​സ്. ശ്രീ​ക​ല കോ​ര്‍​പ​റേ​ഷ​ന് ന​ല്‍​കി​യ ക​ണ​ക്ക്. ഇതിന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് 500 രൂ​പ​യെ​ന്ന ക​ണ​ക്കി​ല്‍ 5,37,000 രൂ​പ ക​ഴി​ഞ്ഞ​വ​ര്‍​ഷം കോ​ര്‍​പ​റേ​ഷ​ന്‍ അ​നു​വ​ദി​ച്ചു. എ​ന്നാ​ല്‍ 522 പേ​ര്‍ മാ​ത്ര​മാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.

ഡ‍യ​റ​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ത​ല​ത്തി​ല്‍ 1055 പേ​ര്‍​ക്ക് 1500 രൂ​പ വീ​തം 15,82500 രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും പ്ല​സ് വ​ണി​ന് 633 പേ​രും പ്ല​സ്​ ടു​വി​ന് 498 പേ​രു​മാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. പ​ദ്ധ​തി അ​നു​സ​രി​ച്ച്‌ അ​ഡ്മി​ഷ​ന്‍ എ​ടു​ക്കു​മ്പോ​ള്‍ ത​ന്നെ ര​ജി​സ്ട്രേ​ഷ​ന്‍ ഫോ​റ​ത്തി​ല്‍ പ​ഠി​താ​വിന്‍റ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും അ​ത് സൂ​ക്ഷി​ക്കു​ക​യും വേ​ണം. എ​ന്നാ​ല്‍ സാ​ക്ഷ​ര​ത​മി​ഷ​ന്‍ അ​ക്ഷ​ര​ശ്രീ​യു​മാ​യി പ​ദ്ധ​തി​പ്പെ​ട്ട് ന​ല്‍​കി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ ഇ​തൊ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ പ​ഠി​താ​വിന്‍റ ഫോ​ട്ടോ​യോ മേ​ല്‍​വി​ലാ​സ​മോ മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളോ ഇ​ല്ല. മ​തി​യാ​യ രേ​ഖ​ക​ള്‍ ഇ​ല്ലെ​ന്ന് സാ​ക്ഷ​ര​ത​മി​ഷ​ന്‍ ത​ന്നെ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. വ​ലി​യ​ശാ​ല വാ​ര്‍​ഡി​ല്‍ മാ​ത്രം ഇ​ത്ത​ര​ത്തി​ല്‍ 12 സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. 22 വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്ന് ഇ​ത്ത​രം വ്യാ​ജ​മാ​രു​ടെ പേ​രി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ണ്ട്.

 

shortlink

Post Your Comments


Back to top button