KeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്ത പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ എണ്ണം വ്യക്തമാക്കി മന്ത്രി കെ.രാധാകൃഷ്ണന്‍

സംസ്ഥാനത്ത് വൈദ്യുതി എത്താത്ത 74 കോളനികളിൽ അനര്‍ട്ടിന്റെ സഹായത്തോടെ വൈദ്യുതി എത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 43,952 പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. ഈ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ തനത് ഫണ്ട് ഉപയോഗിച്ച്‌ വാങ്ങി നല്‍കണമെന്ന് ഉത്തരവുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതിനോടൊപ്പം കൈറ്റ് വഴി സ്കൂളുകള്‍ക്ക് വിതരണം ചെയ്ത ഒരുലക്ഷത്തോളം പുതിയ ലാപ് ടോപുകള്‍ തിരിച്ചെടുക്കുന്നതിനും അവ പുതിയ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാകുന്നത് വരെ പട്ടിക വര്‍ഗ മേഖലയിലുള്ള വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനും തീരുമാനമായി.

സംസ്ഥാനത്ത് വൈദ്യുതി എത്താത്ത 74 കോളനികള്‍ ഉണ്ടെന്നും. ഇവിടെ അനര്‍ട്ടിന്റെ സഹായത്തോടെ വൈദ്യുതി എത്തിക്കുമെന്നും കെ.രാധാകൃഷ്ണന്‍ നിയമസഭയില്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഇന്റര്‍നെറ്റ് സൗകര്യം കുറവുള്ളതോ ലഭ്യമല്ലാത്തതോ ആയോ 1034 കോളനികളുടെ വിവരങ്ങള്‍ ഐ.ടി.വിഭാഗത്തിന് ലഭ്യമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം നഗരസഭയിലെ പട്ടിക ജാതി ഫണ്ട് തട്ടിപ്പില്‍ ഉചിതമായ നടപടി സ്വീകരിച്ചു എന്നും പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കർശന നടപടി സ്വീകരിച്ചു എന്നും മന്ത്രി വ്യക്തമാക്കി. സഭവത്തിന്റെ പശ്ചാത്തലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഉള്ള ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ തട്ടിയെടുക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും, തട്ടിപ്പുമായി ബന്ധപ്പെട്ട സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതായും മന്ത്രി നിയമസഭയില്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button