Latest NewsNewsIndia

മിഠായികളിലും ഐസ്‌ക്രീമുകളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകൾ നിരോധിക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: മിഠായികളിലും ഐസ്‌ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന ‘പ്ലാസ്റ്റിക് സ്റ്റിക്ക് നിരോധിക്കുമെന്ന് കേന്ദ്രം. 2022 ജനുവരി 1-നകം ഘട്ടംഘട്ടമായി ഇവ ഒഴിവാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. പാർലമെന്റിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്.

Read Also: ആരാധനാലയങ്ങള്‍ പൊളിച്ചാല്‍ ദൈവം പൊറുത്തോളും: ആരാധനാലയങ്ങള്‍ക്കായി ദേശീയ പാതയുടെ അലൈന്മെന്റ് മാറ്റേണ്ടെന്ന് ഹൈക്കോടതി

ഈ വർഷം ആദ്യം പുറത്തിറക്കിയ കരട് വിജ്ഞാപന പ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ 2022 ജനുവരി 1 നകം നിരോധിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്.

പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയർബഡുകൾ, ബലൂണുകൾക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പ്ലാസ്റ്റിക് പതാകകൾ, മിഠായി സ്റ്റിക്കുകൾ, ഐസ്‌ക്രീം സ്റ്റിക്കുകൾ, അലങ്കാരത്തിനുള്ള തെർമോകോൾ എന്നിവ ജനുവരി 1-നകം ഘട്ടംഘട്ടമായി നിരോധിക്കാനാണ് തീരുമാനം. അതേസമയം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, കപ്പുകൾ, ഗ്ലാസുകൾ, ഫോർക്കുകൾ, സ്പൂൺ, കത്തി, സ്ട്രോ, കണ്ടെയ്നർ, കണ്ടെയ്നർ അടപ്പുകൾ, ട്രേകൾ, 100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് / പി.വി.സി ബാനറുകൾ എന്നിവയുടെ ഉപയോഗം അടുത്ത വർഷം ജൂലൈയിൽ പൂർണമായും അവസാനിപ്പിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഇനങ്ങളിൽ, 120 മൈക്രോണിൽ കുറവുള്ള റീസൈക്കിൾ ചെയ്യാനാകാത്ത പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമ്മിച്ച കാരിബാഗുകൾ ഈ വർഷം സെപ്റ്റംബർ 30 നകം ഘട്ടംഘട്ടമായി ഉപയോഗം അവസാനിപ്പിക്കാമെന്നും സർക്കാർ വിലയിരുത്തുന്നു. കമ്പോസ്റ്റബിൾ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ചരക്കുകൾക്ക് ഈ വ്യവസ്ഥകൾ ബാധകമല്ല.

2016-ലെ പ്ലാസ്റ്റിക് മാലിന്യ നിർമാർജന ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനായി 2021 മാർച്ച് 11 ന് പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്നതിന് 2022-ഓടെ നിയന്ത്രണം വരും.

Read Also: ജില്ല പിടിച്ചെടുത്തത് ആഘോഷിച്ചത് നൂറ് പേരെ കൊലപ്പെടുത്തി: അഫ്ഗാനിസ്ഥാനിൽ താലിബാൻ ക്രൂരത, പിന്തുണ നൽകി പാകിസ്ഥാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button