KeralaNattuvarthaLatest NewsNews

കരുവന്നൂരിൽ നെറ്റ്‌ഫ്ലിക്സ് പരമ്പരകളെ വെല്ലുന്ന തട്ടിപ്പ് നടത്തിയത് സി പി എം തന്നെയെന്ന് ഷാഫി പറമ്പിൽ

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ സി പി എമ്മിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ. നടന്നത്​ നെറ്റ്​ഫ്ലിക്​സ്​ പരമ്പരകളെ വെല്ലുന്ന കൊള്ളയാണെന്നാണ് ഷാഫി പറമ്പില്‍ എം.എല്‍.എ. നിയമസഭയില്‍ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. തട്ടിപ്പിന്​ പിന്നില്‍ സി.പി.എമ്മാണെന്നും ഷാഫി പറമ്പിൽ വിമർശിച്ചു. നൂറു കോടിയോളം രൂപയുടെ തട്ടിപ്പാട് കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത്.

Also Read:സ്ഥലം കാണിക്കാമെന്ന വ്യാജേന വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയി, ഗർഭിണിയായ മകളെ അച്ഛൻ കഴുത്തറുത്ത് കൊന്നു

കേരളം കണ്ടതില്‍വെച്ച്‌​ ഏറ്റവും വലിയ ബാങ്ക്​ കൊള്ളയാണ്​ കരുവന്നൂരില്‍ നടന്നത്​. ജില്ലയില്‍ മാത്രം പ്രവര്‍ത്തിക്കേണ്ട ബാങ്ക്​ തിരുവനന്തപുരം മുതല്‍ വയനാട്​ വരെ വായ്​പ നല്‍കി. തട്ടിപ്പ്​ സി.പി.എം പൂഴ്​ത്തിയെന്നും ഷാഫി പറമ്പിൽ നിയമസഭയിൽ വിമർശിച്ചു.

‘കേട്ടുകേള്‍വിയില്ലാത്ത തട്ടിപ്പാണ്​ നടന്നത്. ലോക്​ഡൗണ്‍ കാലത്ത്​ വീട്ടിലിരിക്കു​മ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്​ഫോമുകളിലെ സീരിസുകളാണ്​ പലരും കാണുന്നത്​. ഇതില്‍ തന്നെ ഹെയ്​സ്റ്റ്​ സീരിസുകള്‍ക്കാണ്​ കൂടുതല്‍ പ്രേക്ഷകരുള്ളത്​. ഇത്തരം പരമ്പരകളെ പോലും നാണിപ്പിക്കുന്ന തട്ടിപ്പാണ്​ കരുവന്നൂരില്‍ നടന്ന’തെന്നും ഷാഫി പറമ്പില്‍ പറഞ്ഞു’.

shortlink

Related Articles

Post Your Comments

Related Articles


Back to top button