KeralaLatest NewsNews

വിദ്യാര്‍ത്ഥിനികളോട് കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞ അദ്ധ്യാപകന്‍ പൊലീസ് കസ്റ്റഡിയില്‍: സംഭവം കോഴിക്കോട്

കേട്ടാലറയ്ക്കുന്ന ഭാഷയിലായിരുന്നു അദ്ധ്യാപകന്‍ സംസാരിച്ചതെന്ന് കുട്ടികള്‍ പറഞ്ഞു.

കോഴിക്കോട്: വിദ്യാര്‍ത്ഥിനികളെ അസഭ്യം പറഞ്ഞ അദ്ധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂള്‍ അദ്ധ്യാപകന്‍ മനീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

Read Also: ചാക്കോ പുണ്യാളന്‍ ചമയുകയാണ്: പി സി ചാക്കോയ്ക്കെതിരെ വിമര്‍ശനവുമായി യുവതിയുടെ അച്ഛന്‍ രംഗത്ത്

സ്‌കൂളിലെ കായികാദ്ധ്യാപകനാണ് മനീഷ്. കോഴിക്കോട് കോടഞ്ചേരി സ്വദേശിയാണ് ഇദ്ദേഹം. കഴിഞ്ഞദിവസമാണ് അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിനികളോട് ഫോണില്‍ അസഭ്യം പറഞ്ഞത്. കേട്ടാലറയ്ക്കുന്ന ഭാഷയിലായിരുന്നു അദ്ധ്യാപകന്‍ സംസാരിച്ചതെന്ന് കുട്ടികള്‍ പറഞ്ഞു. പരിശീലനവുമായി ബന്ധപ്പെട്ട കാര്യം പറയുമ്പോഴാണ്, തന്നെ അനുസരിച്ചില്ല തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ധ്യാപകന്‍ അസഭ്യം പറയുന്നത്. അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന് കാണിച്ച്‌ വിദ്യാര്‍ത്ഥിനികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button