KeralaLatest NewsNews

ടി.പി.ആര്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്ത്: 11 ജില്ലകളില്‍ 10 ശതമാനത്തിന് മുകളിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല മലപ്പുറമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 17 ശതമാനമാണ് മലപ്പുറത്തെ ടി.പി.ആര്‍ എന്ന് അദ്ദേഹം പറഞ്ഞു. അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Also Read: കാട്ടുപന്നികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി നൽകണം: ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.1 ശതമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 11 ജില്ലകളില്‍ ടി.പി.ആര്‍ 10 ശതമാനത്തിന് മുകളിലാണെന്നും പൊതുവില്‍ എല്ലാ ജില്ലകളിലും കാര്യങ്ങള്‍ ഫലപ്രദമായി മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ടാക്ട് ട്രേസിംഗ്, ടെസ്റ്റിംഗ് എന്നിവയ്‌ക്കൊപ്പം വാക്‌സിനേഷനും ഒന്നിച്ച് നീക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ടി.പി.ആര്‍ 5ന് താഴെയുള്ള 73 പ്രദേശങ്ങളാണുള്ളത്. ടി.പി.ആര്‍ 5നും 10നും ഇടയിലുള്ള 335, ടി.പി.ആര്‍ 10നും 15നും ഇടയിലുള്ള 355, ടി.പി.ആര്‍ 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button