KeralaNattuvarthaLatest NewsNews

മരണത്തിനോ ഭ്രാന്തിനോ മാത്രമേ നിന്റെ ഓർമകളെ ഇല്ലാതാക്കാൻ കഴിയൂ: ആത്മഹത്യ ചെയ്ത ജിജുവിന്റെ അവസാന വാക്കുകൾ

കൊല്ലം: ട്രാൻസ് യുവതി അനന്യ അലക്സിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ തൂങ്ങിമരിച്ച അനന്യയുടെ പങ്കാളി ജിജുവിന്റെ അവസാന പോസ്റ്റ് മനസിനെ മുറിവേൽപ്പിക്കുന്നതാണ്. മരണത്തിനോ ഭ്രാന്തിനോ മാത്രമേ എന്നിലെ നിന്റെ ഓർമകളെ ഇല്ലാതാക്കാൻ കഴിയൂ എന്ന ക്യാപ്‌ഷനോട് കൂടെ ‘ലൂക്ക’ എന്ന ചിത്രത്തിലെ കുറച്ച് രംഗങ്ങളാണ് ജിജു തന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആയി പങ്കുവെച്ചത്. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.

Also Read:ടോക്കിയോ ഒളിമ്പിക്സ് 2021: അമ്പെയ്ത്ത് മിക്സഡ് ഡബിൾസിൽ ഇന്ത്യ ക്വാർട്ടറിൽ

ലിംഗമാറ്റ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവ് മൂലം ഏറെ നാളായി ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അനന്യ വെളിപ്പെടുത്തിയിരുന്നു. അനന്യ മരിക്കുമ്പോൾ ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ജിജുവും ഉണ്ടായിരുന്നു. ജിജു ഭക്ഷണം വാങ്ങാൻ പുറത്ത് പോയ സമയത്തായിരുന്നു അനന്യയുടെ ആത്മഹത്യ. അനന്യയുടെ മരണത്തിന് പിന്നാലെയാണ് പങ്കാളി കൂടിയായ ജിജു ആത്മഹത്യ ചെയ്തത്. അനന്യയുടെ മരണശേഷം ഇയാൾ കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്ന് സുഹൃത്തുകൾ പറയുന്നത്.

അനന്യയുടെ മരണത്തിനു പിന്നാലെ ജിജു കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്നും ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. തിരുവനന്തപുരം ജഗതി സ്വദേശിയായ ജിജുവിനെ വൈറ്റില തൈക്കൂടത്ത് ജവഹര്‍ റോഡിലുള്ള സുഹൃത്തുക്കളുടെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹെയര്‍ സ്റ്റൈലിസ്റ്റായ ജിജു കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പു കാലം മുതലാണ് അന്യനയ്ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയത്. ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button