Latest NewsIndia

‘കർഷകപ്രതിഷേധം ഡൽഹിയിലേക്ക് വഴിതിരിച്ചു വിട്ടത് അമരീന്ദർ സിംഗ്, അങ്ങനെ കോൺഗ്രസും പഞ്ചാബും രക്ഷപെട്ടു’

അതോടെ കർഷക സമരവും കോൺഗ്രസിന്റെ ഗൂഢാലോചന ആണെന്നാണ് ബിജെപി വൃത്തങ്ങളുടെ ആരോപണം.

ലുധിയാന: നവജോത് സിംഗ് സിദ്ധുവിനെ കോൺഗ്രസ് പുതിയ സംസ്ഥാന പാർട്ടി മേധാവിയായി നിയമിച്ചതിന്റെ ചടങ്ങിൽ വെച്ച് മുൻ കോൺഗ്രസ് പഞ്ചാബ് അധ്യക്ഷൻ സുനിൽ ജഖാർ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തി. കർഷക പ്രതിഷേധം ക്യാപ്റ്റൻ അമരീന്ദർ സിംഗ് നന്നായി ബുദ്ധിപൂർവം കൈകാര്യം ചെയ്തുവെന്നും മറ്റാരെങ്കിലും മുഖ്യമന്ത്രിയായിരുന്നുവെങ്കിൽ പഞ്ചാബ് സർക്കാർ കേന്ദ്ര സർക്കാരിനേക്കാൾ കർഷകരുടെ കോപത്തിന്റെ തീഷ്ണത ഏൽക്കേണ്ടിവരുമായിരുന്നുവെന്നും സുനിൽ ജഖാർ പറഞ്ഞു.

‘കര്‍ഷക പ്രതിഷേധം സംസ്ഥാനത്തുനിന്നും ഡല്‍ഹി അതിര്‍ത്തിയിലെത്തിച്ച് പഞ്ചാബ് സര്‍ക്കാരിനേയും കോണ്‍ഗ്രസിനേയും രക്ഷിച്ചെടുത്തത് ക്യാപ്റ്റന്‍ അമരീന്ദർ ആണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ നയപരമായ ഇടപെടാലാണ് പഞ്ചാബ് സര്‍ക്കാരിനെതിരേയും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരേയും കര്‍ഷക പ്രതിഷേധം തിരിയാതിരിക്കാന്‍ കാരണമായത്. അല്ലാത്തപക്ഷം കേന്ദ്ര സര്‍ക്കാരിനേക്കാള്‍ കര്‍ഷക പ്രതിഷേധത്തിന്റെ അമര്‍ഷം മുഴുവന്‍ പഞ്ചാബ് സര്‍ക്കാര്‍ അനുഭവിക്കേണ്ടി വന്നിരുന്നു. ക്യാപ്റ്റനു പകരം ഏതൊരാള്‍ മുഖ്യമന്ത്രിയായാലും പഞ്ചാബ് സര്‍ക്കാരിനും കോണ്‍ഗ്രസിനും കര്‍ഷക പ്രതിഷേധത്തില്‍ പിടിച്ചുനില്ക്കാന്‍ കഴിയില്ലായിരുന്നു’ എന്നും മുന്‍ സംസ്ഥാന അധ്യക്ഷന്‍ സൂചിപ്പിച്ചു.

കാര്‍ഷിക ബില്ലിനെതിരെ പഞ്ചാബിലെ മുഴുവന്‍ കര്‍ഷകരും സമരരംഗത്തു വന്ന സമയത്ത് അമരീന്ദറിന് പകരം മറ്റൊരാളായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ അക്കാര്യം കൈകാര്യം ചെയ്യാന്‍ സാധിക്കില്ലായിരുന്നുവെന്ന് സ്ഥാനമൊഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. അവരെ ഡല്‍ഹി അതിര്‍ത്തിയിലേക്ക് തിരിച്ച് വിട്ട് കോണ്‍ഗ്രസിനെതിരെയും പഞ്ചാബ് സര്‍ക്കാരിനെതിരേയും ഉണ്ടായേക്കാമായിരുന്ന പ്രതിഷേധം ഒഴിവാക്കിയത് അമീന്ദര്‍ സിങിന്റെ ബുദ്ധിപൂർവമായ ഇടപെടലാണ്.

അതുകൊണ്ടുതന്നെ പഞ്ചാബ് വഴിയാണ് കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുകയെന്നും ഝാക്കര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതുമൂലം കേന്ദ്രത്തിനെതിരെയും ബിജെപിക്കെതിരെയും കർഷകരോഷം ഇപ്പോഴും ആളിക്കത്തുന്നു എന്നും സുനിൽ ജഖാർ ചൂണ്ടിക്കാട്ടി. അതേസമയം കർഷക സമരമെന്ന പേരിൽ ഇപ്പോൾ ഡൽഹിയിൽ നടക്കുന്നത് പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രീയ പ്രതിഷേധം മാത്രമാണെന്നാണ് പൊതുവെ ആരോപണം. ഇവരുടെ പ്രതിഷേധസ്ഥലം കുറ്റകൃത്യ മേഖലയായി മാറി,

ലൈംഗിക പീഡനം, കൊലപാതകം, ആക്രമണം എന്നിവ പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായുള്ള വഴക്കിനിടയിലാണ് നവജോത് സിംഗ് സിദ്ധുവിനെ പഞ്ചാബിൽ കോൺഗ്രസ് പാർട്ടി മേധാവിയായി നിയമിച്ചത്. സിദ്ധുവും സിങ്ങും തമ്മിലുള്ള തർക്കത്തിനിടയിൽ പാർട്ടിയിൽ കലഹമുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്. ഇതിനിടെയാണ് അറിയാതെയെങ്കിലും മുൻ അധ്യക്ഷൻ സത്യം വിളിച്ചു പറഞ്ഞത്. ഇതോടെ കർഷക സമരവും കോൺഗ്രസിന്റെ ഗൂഢാലോചന ആണെന്നാണ് ബിജെപി വൃത്തങ്ങളുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button