Latest NewsKeralaNews

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് വെള്ളിയാഴ്ച്ച മാസ്‌ക് ധരിക്കാത്തത് പതിനാറായിരത്തിലധികം പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വെള്ളിയാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 8554 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1773 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 4419 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 16311 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 131 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ചരക്ക് സേവനനികുതി വകുപ്പിലെ അധിക തസ്തികകള്‍ പഞ്ചായത്ത് വകുപ്പിലേക്ക് വിന്യസിക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം സിറ്റിയിൽ 432 കേസുകൾ രജിസ്റ്റർ ചെയ്തു. 55 പേരാണ് അറസ്റ്റിലായത്. 250 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 4840 കേസുകൾ രജിസ്റ്റർ ചെയ്യുകയും 257 പേർ അറസ്റ്റിലാകുകയും 353 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 91 കേസുകളും കൊല്ലം സിറ്റിയിൽ 1663 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ചു: പുതിയ സമയക്രമം ഇങ്ങനെ

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 432, 55, 250
തിരുവനന്തപുരം റൂറൽ – 4840, 257, 353
കൊല്ലം സിറ്റി – 1663, 158, 21
കൊല്ലം റൂറൽ – 91, 91, 132
പത്തനംതിട്ട – 46, 46, 146
ആലപ്പുഴ – 52, 31, 173
കോട്ടയം – 206, 190, 519
ഇടുക്കി – 95, 17, 22
എറണാകുളം സിറ്റി – 119, 50, 51
എറണാകുളം റൂറൽ – 161, 32, 262
തൃശൂർ സിറ്റി – 39, 41, 190
തൃശൂർ റൂറൽ – 79, 73, 290
പാലക്കാട് – 121, 126, 167
മലപ്പുറം – 148, 162, 412
കോഴിക്കോട് സിറ്റി – 39, 43, 22
കോഴിക്കോട് റൂറൽ – 123, 155, 13
വയനാട് – 63, 0, 131
കണ്ണൂർ സിറ്റി – 67, 67, 320
കണ്ണൂർ റൂറൽ – 66, 66, 479
കാസർഗോഡ് – 104, 113, 466

Read Also: തിരഞ്ഞെടുപ്പുകാലം മുതല്‍ ഒരുമിച്ച്‌ താമസം, വിവാഹിതരാകാന്‍ തീരുമാനിച്ചു: അനന്യയുടെ മരണം താങ്ങാനായില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button