KeralaLatest NewsNews

സ്ത്രീധനമായി രണ്ട് കോടി രൂപയുടെ സ്വത്തും സ്വര്‍ണവും നല്‍കി: ഒടുവിൽ അഭിഭാഷകയെ ഭര്‍ത്താവ് വീടിന് പുറത്താക്കി

കഴിഞ്ഞ ദിവസം ഷെറിന്‍ കുടുംബവീട്ടിലേക്ക് മടങ്ങി. ഭര്‍ത്താവിനെ അന്വേഷിച്ച്‌ ഇവിടെയെത്തിയ അഭിഭാഷകയെ ഇയാള്‍ പുറത്താക്കി ഗേറ്റ് പൂട്ടുകയായിരുന്നു.

തിരുവത്തുപുരം: സ്ത്രീധനത്തിന്റെ പേരിൽ അഭിഭാഷകയായ ഭാര്യയെ വീടിന് പുറത്താക്കി ഭര്‍ത്താവ്. കന്യാകുമാരി ജില്ലയില്‍ കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായ തിരുവത്തുപുരത്താണ് സംഭവം. നാഗര്‍കോവില്‍ സ്വദേശിയും അഭിഭാഷകയുമായ ഷീല  പ്രിയദര്‍ശിനിയും ഗവ. കോളജ് അധ്യാപകനായ രാജാ ഷെറിനും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. വിവാഹ സമയത്ത് തന്നെ സ്ത്രീധനമായ രണ്ട് കോടി രൂപയുടെ സ്വത്തും സ്വര്‍ണവും നല്‍കിയിരുന്നു. പക്ഷേ, വിവാഹശേഷം കൂടുതല്‍ പണവും സ്വര്‍ണവും വേണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നിരന്തരം വഴക്കിട്ടിരുന്നതായി പൊലീസ് പറയുന്നു.

Read Also: അഴിമതി വെച്ചുപൊറുപ്പിക്കില്ല: ബാറിലിരുന്ന് കഴിക്കാൻ തൽക്കാലം അനുവദിക്കില്ലെന്ന് മന്ത്രി

തുടര്‍ന്ന് ഷീല പ്രിയദര്‍ശിനി വനിതാ പൊലീസില്‍ പരാതി നല്‍കി. ഇതോടെ മധ്യസ്ഥതയില്‍ ഭാര്യയും ഭര്‍ത്താവും പ്രത്യേകം വീടെടുത്ത് താമസം തുടങ്ങി. എന്നാല്‍, ഇവിടെയും പീഡനം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം ഷെറിന്‍ കുടുംബവീട്ടിലേക്ക് മടങ്ങി. ഭര്‍ത്താവിനെ അന്വേഷിച്ച്‌ ഇവിടെയെത്തിയ അഭിഭാഷകയെ ഇയാള്‍ പുറത്താക്കി ഗേറ്റ് പൂട്ടുകയായിരുന്നു. ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ തയാറല്ലെന്ന് പറഞ്ഞ് അഭിഭാഷക വീടിന് പുറത്ത് അപേക്ഷയുമായി നില്‍ക്കുകയായിരുന്നു. അഭിഭാഷകയെ പൊലീസ് ഇടപെട്ട് ഇവരുടെ വീട്ടിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button