KeralaLatest NewsNews

‘ദൈവം മാറിയതൊന്നും നീയറിഞ്ഞില്ലേ സജിയേ’: പിണറായിയെ ദൈവമാക്കി സഖാക്കൾ, ട്രോൾ പൂരം

കൊച്ചി: ‘കേരളത്തിന്റെ പുതിയ ദൈവം – പിണറായി വിജയൻ, അന്നം തരുന്നവരാണ് ദൈവം’ സോഷ്യൽ മീഡിയകളിൽ വൈറലാകുന്ന ഒരു ഫ്ളക്സ് ആണിത്. മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി കണ്ട് ആരാധിക്കുന്ന സഖാക്കളാണ് ഫ്ളക്സിന് പിന്നിലെന്നാണ് സൂചന. മലപ്പുറം ജില്ലയിലെ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന്റെ മുന്നിൽ ആണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തിന്റെ ആർച്ചിന് സമീപമായുള്ള കാണിക്ക വഞ്ചിക്ക് പിന്നിലായാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.

ഏതായാലും സഖാക്കളുടെ ഈ ഫ്ളക്സ് ബോർഡിന് വൻ ട്രോളാണ് സോഷ്യൽ മീഡിയകളിൽ ലഭിക്കുന്നത്. ദൈവ വിശ്വാസികളെ അപമാനിക്കാനാണ് ഇത്തരമൊരു പോസ്റ്റർ ക്ഷേത്രത്തിനു മുന്നിൽ തന്നെ വെച്ചതെന്ന ആരോപണം ഉയരുന്നുണ്ട്. ക്ഷേത്രവിശ്വാസികളെ പരിഹസിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഈ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതെങ്കിലും നിലവിൽ പരിഹാസ്യരാകുന്നത് ‘കേരളത്തിലെ പുതിയ ദൈവം’ ആണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ‘ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം’ എന്ന വാചകമാണ് ഫ്ലക്സിലുള്ളത്.

‘പുതിയൊരു ദൈവം കൂടി ജനിച്ചിരിക്കുന്നു, ഇനി കമ്മികൾക്ക് മാത്രം ദൈവം ഇല്ലെന്ന് പറഞ്ഞു ആരും കളിയാക്കരുത്’, ‘പിണറായി സഖാവെ ദൈവമേ… കിറ്റെല്ലാം നൽകുന്ന ചകാവേ..’ തുടങ്ങി നിരവധി പരിഹാസ കമന്റുകളാണ് ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെടുന്നത്. ‘ദൈവമില്ല എന്ന് പറയുന്നതും ഇവർ തന്നെ അല്ലേ?’ എന്ന ചോദ്യവും ചിയർ ഉന്നയിക്കുന്നുണ്ട്. വ്യക്തി ആരാധന പാർട്ടിയിൽ പാടില്ലെന്ന സെക്രട്ടറിയേറ്റിന്റെ കർശന നിലപാടുണ്ടെന്നിരിക്കെ പിണറായിയെ ദൈവമായി കണ്ട് ആരാധിക്കുന്ന ഫ്ളക്സിന് പിന്നിലെ ആളുകൾക്കെതിരെ പാർട്ടി എന്ത് നടപടി സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button