Latest NewsNewsIndia

രാജ്യസുരക്ഷയ്ക്ക് ഭീഷണി തോന്നിയാൽ ആരെയും അറസ്റ്റ് ചെയ്യാം: പോലീസ് കമ്മീഷണർക്ക് അധികാരം നൽകി ലെഫ്റ്റനന്റ് ഗവർണർ

ന്യൂഡൽഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണി തോന്നിയാൽ ആരെയും അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് കമ്മീഷണർക്ക് അധികാരം നൽകി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബെയ്ജാൻ. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി. കമ്മീഷണർക്ക് പ്രത്യേക അധികാരം നൽകി ലെഫ്റ്റനന്റ് ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചു.

Read Also: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സിദ്ദുവിന്റെ സ്ഥാനമേറ്റെടുക്കൽ ചടങ്ങ്: കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

ജൂലൈ 19 മുതൽ ഓഗസ്റ്റ് 18 വരെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് സൂചന ലഭിച്ചാൽ കമ്മീഷണർക്ക് അവരെ ഉടൻ അറസ്റ്റ് ചെയ്യാമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. നിലവിൽ ഡൽഹിയിൽ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം നിയന്ത്രിക്കാൻ പോലീസ് ഉദ്യോഗസ്ഥരെയും അർദ്ധ സൈനികരെയും നിയോഗിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചു.

Read Also: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ വിളയാട്ടം, സഹായം നൽകുന്നത് പാക് സൈന്യവും ഐഎസ്ഐയും: അമറുള്ള സലേ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button