Latest NewsKeralaNattuvarthaNews

അന്നം മുടക്കിയ ചാണ്ടിയേക്കാൾ മലയാളികളുടെ മനസ്സിൽ ഒരുപാട്‌ ഉയരത്തിൽ തന്നെയാണെടാ പച്ചരി വിജയൻ: ബൽറാമിനെതിരെ പിവി അൻവർ

തൃത്താലയിലെ ജനങ്ങളുടെ മനസ്സിലും ഈ പച്ചരി വിജയൻ ഉണ്ടായിരുന്നെന്ന് ഇന്നും മനസ്സിലായിട്ടില്ലല്ലേ

നിലമ്പൂർ: പച്ചീരി വിഷ്ണു ക്ഷേത്രത്തിന് മുമ്പില്‍ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ലെക്സിനെ പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമിന് മറുപടിയുമായി പിവി അൻവർ എംഎൽഎ രംഗത്ത്. ‘രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍’. എന്നാണ് ഫ്ലെക്സിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ബല്‍റാം ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

ഇതിനെതിരെയാണ് പിവി അൻവർ അതേ ഭാഷയിൽ മറുപടിയുമായി എത്തിയിരിക്കുന്നത്. ‘ക്ഷേമപെൻഷനുകൾ നൽകാതെ മാസങ്ങളോളം പതിനായിരങ്ങളുടെ അന്നം മുടക്കിയ ചാണ്ടിയേക്കാൾ മലയാളികളുടെ മനസ്സിൽ ഒരുപാട്‌ ഉയരത്തിൽ തന്നെയാണെടാ നീയൊക്കെ പറയുന്ന ഈ പച്ചരി വിജയൻ’. എന്നാണ് അൻവർ ഫേസ്ബുക്കിൽ കുറിച്ചത്. തൃത്താലയിലെ ജനങ്ങളുടെ മനസ്സിലും ഈ പച്ചരി വിജയൻ ഉണ്ടായിരുന്നെന്ന് ഇന്നും മനസ്സിലായിട്ടില്ലല്ലേ എന്നും അൻവർ ബൽറാമിനെ പരിഹസിച്ച് ചോദിക്കുന്നു.

പി.വി. അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ക്ഷേമപെൻഷനുകൾ നൽകാതെ മാസങ്ങളോളം പതിനായിരങ്ങളുടെ അന്നം മുടക്കിയ ചാണ്ടിയേക്കാൾ മലയാളികളുടെ മനസ്സിൽ ഒരുപാട്‌ ഉയരത്തിൽ തന്നെയാണെടാ നീയൊക്കെ പറയുന്ന ഈ
പച്ചരി വിജയൻ.. തൃത്താലയിലെ ജനങ്ങളുടെ മനസ്സിലും ഈ പച്ചരി വിജയൻ ഉണ്ടായിരുന്നെന്ന് ഇന്നും മനസ്സിലായിട്ടില്ലല്ലേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button