Latest NewsNewsIndiaCarsAutomobile

കുറഞ്ഞ വിലയിൽ 500 കിലോമീറ്റർ മൈലേജുമായി ടാറ്റയുടെ ഇലക്ട്രിക്ക് കാർ എത്തി

മുംബൈ : 2025നുള്ളിൽ 10 ഇലക്ട്രിക്ക് വാഹനങ്ങൾ വിപണയിലെത്തിക്കാനാണ് ടാറ്റ മോട്ടോഴ്സിന്റെ പദ്ധതി. ഇതിൽ ഉടൻ വിപണിയിൽ എത്തുന്നത് പ്രീമിയം ഹാച്ച്ബാക്കായ അൽട്രോസിന്റെ ഇലക്ട്രിക്ക് വകഭേദം ആണ്. ഫുൾ ചാർജിൽ 250 കിലോമീറ്റർ മുതൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള റേഞ്ച് ആൽട്രോസ് ഇവിയ്ക്ക് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.

Read Also : കോവിഡ് വാക്സിനെടുക്കാനും ഇനി മുതൽ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം 

അതെ സമയം ടീം ബിഎച്ച്പി റിപ്പോർട്ട്  അനുസരിച്ച്  ഏകദേശം 500 കിലോമീറ്റർ മൈലേജ് കിട്ടുമെന്നാണ് വിവരം. നെക്‌സോൺ ഇവി അടിസ്ഥാനമായ ‘സിപ്ട്രോൺ’ വൈദ്യുത പവർട്രെയിനിൽ തന്നെയാവും ആൽട്രോസ് ഇവിയും തയ്യാറാവുക എന്നാണ് വിവരം. ആൽട്രോസ് ഇവിയിൽ കപ്പാസിറ്റി കൂടിയ ബാറ്റെറിയോ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ ബാറ്റെറിയോ ടാറ്റ മോട്ടോർസ് ചേർക്കും എന്നാണ് റിപ്പോർട്ട്. നെക്‌സോൺ ഇവിയെക്കാൾ 40 ശതമാനം വരെ കൂടുതൽ റേഞ്ച് ആൽട്രോസ് ഇവിയ്ക്കുണ്ടാകും. ഇത് ഏകദേശം 500 കിലോമീറ്റർ ആയിരിക്കും.

ഒരു മണിക്കൂർ കൊണ്ട് 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാവുന്ന ഫാസ്റ്റ് ചാർജിങ് സംവിധാനം സഹിതമാണ് ആൽട്രോസ് ഇവിയിലുണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button