Latest NewsNewsSports

ടോക്കിയോ ഒളിമ്പിക്സ് 2021: ടേബിൾ ടെന്നീസ് വനിതാ സിംഗിൾസിൽ സുതിർഥ മുഖർജിക്ക് ജയം

ടോക്കിയോ: ടേബിൾ ടെന്നീസ് വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ ഇന്ത്യൻ താരം സുതിർഥ മുഖർജിക്ക് ജയം. കടുത്ത പോരാട്ടത്തിനൊടുവിൽ സ്വീഡിഷ് താരം ലിന്റ ബെർസ്റ്റോമറിനെ 4-3 എന്ന സെറ്റുകൾക്ക് സുതിർഥ പരാജയപ്പെടുത്തി. മത്സരത്തിന്റെ തുടക്കത്തിൽ സ്വീഡിഷ് താരമാണ് ആധിപത്യം പുലർത്തിയത്. ആദ്യം ഗെയിം 11-5ന് ലിന്റ സ്വന്തമാക്കുകയും ചെയ്തു.

എന്നാൽ രണ്ടാം ഗെയിമിൽ തിരിച്ചുവരവ് നടത്തിയ സുതിർഥ 11-9 ഗെയിം സ്വന്തമാക്കി. മൂന്നാം ഗെയിമിൽ കടുത്ത പോരാട്ടമാണ് കോർട്ടിൽ കണ്ടത്. ഒടുവിൽ 13-11ന് സുതിർഥയുടെ കൈകളിൽ നിന്നും ലിന്റ ജയം പിടിച്ചുവാങ്ങി. തുടർന്ന് നാലാം ഗെയിമും 11-9ന് ലിന്റ സ്വന്തമാക്കി. ഇതോടെ പരാജയം മുന്നിൽ കണ്ട സുതിർഥ തിരിച്ചടിച്ചു.

Read Also:- ആദ്യരാത്രിയിൽ പാൽ കുടിക്കുന്നത് എന്തിന്?

അഞ്ചാം ഗെയിം 11-3നും ആറാം ഗെയിം 11-9നും ഏഴാം ഗെയിം 11-5നും ഇന്ത്യൻ താരം സ്വന്തമാക്കി. നേരത്തെ വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ ഇന്ത്യൻ താരം മണിക ബത്രയും വിജയിച്ചിരുന്നു. അതേസമയം, മിക്സഡ് ഡബിൾസ് പ്രീ ക്വാർട്ടറിൽ മണിക ബത്ര – ശരത് കമൽ സഖ്യം പരാജയപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button