Latest NewsInternational

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിടിമുറുക്കാന്‍ കാരണം പാകിസ്ഥാൻ :15,000 ഭീകരര്‍ പാകിസ്ഥാനില്‍നിന്ന് എത്തി

അഫ്ഗാനെ തീവ്രവാദികളുടെ സുരക്ഷിത താവളമാക്കിമാറ്റാനാണ് താലിബാന്‍ ശ്രമിക്കുന്നതെന്ന് ഗാനി

കാബൂള്‍: അഫ്ഗാന്‍ സൈനികരെ നേരിടുന്നതിനു പാകിസ്ഥാനില്‍ നിന്ന് 15,000 ഭീകരര്‍ കടന്നതായി അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബ്. താലിബാന് ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനമാണ് പാകിസ്ഥാനെന്നും അംഗങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിന് അവര്‍ പാകിസ്ഥാനിലെ മദ്രസകളുപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ താലിബാന്‍ ഭീകരര്‍ക്ക് പാകിസ്ഥാനിലെ ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നുണ്ടെന്നും പാകിസ്ഥാനില്‍ നിന്നും അവര്‍ക്ക് തുടര്‍ച്ചയായി സൈനിക, സാമ്പത്തിക പിന്തുണ ലഭിക്കുന്നുണ്ടെന്നും ഹംദുള്ള മോഹിബ് ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിടിമുറുക്കാന്‍ കാരണം പാകിസ്ഥാനാണെന്നാണ് അഫ്ഗാന്‍ നേതാക്കള്‍ പറയുന്നത്. നേരത്തെ പാകിസ്ഥാനെ കുറ്റപ്പെടുത്തി അഫ്ഗാന്‍ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഗാനിയും രംഗത്തെത്തിയിരുന്നു. അഫ്ഗാനെ തീവ്രവാദികളുടെ സുരക്ഷിത താവളമാക്കിമാറ്റാനാണ് താലിബാന്‍ ശ്രമിക്കുന്നതെന്ന് ഗാനി പറഞ്ഞു.
അതേസമയം, പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഗാനിയും രംഗത്തെത്തിയിരുന്നു.

അഫ്ഗാനെ പാകിസ്ഥാന്‍ പിന്തുണയോടെ തീവ്രവാദികളുടെ സുരക്ഷിത താവളമാക്കി മാറ്റാനാണ് താലിബാന്‍ ശ്രമിക്കുന്നതെന്നും അല്‍ ക്വയ്‌ദ, ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടകളുമായി താലിബാന് ആഴത്തിലുള്ള ബന്ധമുണ്ടെന്നും മുഹമ്മദ് അഷ്‌റഫ് ഗാനി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button