KeralaLatest News

പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മുസ്ലിം ലീഗ് യോഗത്തിനിടെ സംഘര്‍ഷം, നേതാക്കളെ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു

പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

മലപ്പുറം: മക്കരപ്പറമ്പില്‍ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന മുസ്ലിം ലീഗ് യോഗത്തിനിടെ സംഘര്‍ഷം. ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. ജില്ലാ സെക്രട്ടറി ഉമ്മര്‍ അറക്കല്‍ അടക്കമുള്ള നേതാക്കളെ പ്രവര്‍ത്തകര്‍ മക്കരപറമ്പ് ലീഗ് ഓഫീസില്‍ പൂട്ടിയിട്ടു.

പഞ്ചായത്ത് പ്രസിഡന്റ് കോവിഡ് ബാധിച്ചു മരിച്ചതിനു പിന്നാലെയാണ് പുതിയ പ്രസിഡന്റിനെ തെരെഞ്ഞെടുക്കുന്നത്. അതേസമയം പാര്‍ട്ടി തങ്ങളെ കേട്ടില്ലെന്ന് യൂത്ത് ലീഗ് ഭാരവാഹികള്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദാലിയും പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button