Life Style

ഒരു ദിവസം എത്ര മണിക്കൂര്‍ ഉറങ്ങണം

ഉറക്കത്തിനു നേരവും കാലവും നോക്കണോ എന്നു ചിന്തിക്കുന്നവരാണ് നമുക്കിടയിലുള്ളവര്‍. എന്നാല്‍, ഒരു ദിവസത്തെ നിയന്ത്രിക്കുന്നത് തന്നെ ഉറക്കമാണ്. രാത്രി 10 നും പുലര്‍ച്ചെ ആറിനും ഇടയിലുള്ള സമയം ഉറക്കത്തിനായി തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ താളം തെറ്റിക്കുന്നതാണ് രാവിലെ നേരം വൈകി എഴുന്നേല്‍ക്കുന്ന ശീലം. രാത്രി ഏറെ വൈകി ഉറങ്ങുന്നതും രാവിലെ വളരെ വൈകി കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതും അത്ര നല്ല ശീലമല്ല. മനുഷ്യന്റെ ദഹനപ്രക്രിയയെ വരെ ഉറക്കം സ്വാധീനിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയായ ഒരു വ്യക്തി ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ നിര്‍ബന്ധമായും ഉറങ്ങിയിരിക്കണം.

 

shortlink

Post Your Comments


Back to top button