YouthLatest NewsMenNewsWomenLife Style

ഇങ്ങനെയൊരു അവസ്ഥയുണ്ടോ? എങ്കിൽ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശ്രദ്ധിക്കണം !

മനുഷ്യൻ തലേദിവസത്തെ മുഴുവൻ ക്ഷീണവും തീർക്കാൻ വേണ്ടിയാണ് ഉറങ്ങുന്നത്. സുഖമായ ഉറക്കം ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ, ഉറക്കം കഴിഞ്ഞ് രാവിലെ എഴുന്നേൽക്കുമ്പോൾ കൂട്ടിന് തലവേദനയുണ്ടാകാറുണ്ടോ? പലരേയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് തലവേദന. ഇത് ശരീരം തരുന്ന ചില സൂചനകളുടെ ഫലമാണ്.

Also Read:ആശ്വാസമായി പ്രധാനമന്ത്രി ജൻ ഔഷധി, വിലക്കുറവ് 90 ശതമാനം വരെ; ജനങ്ങൾ ലഭിച്ചത് 9000 കോടി

തലച്ചോറില്‍ രക്തയോട്ടം കുറയുമ്പോഴാണ് തലവേദന വരുന്നത്. രാത്രി മദ്യപിച്ചിട്ട് ആണ് കിടക്കുന്നതെങ്കിൽ ഈ പ്രശ്നം കൂടുതലായിരിക്കും. മദ്യപാനം കഴിഞ്ഞ് കിടക്കുമ്പോള്‍ ശരീരത്തില്‍ ജലത്തിന്റെ അംശം കുറയാനും ഇതുവഴി രക്തയോട്ടം കുറഞ്ഞ് തലവേദന ഉണ്ടാകുകയും ചെയ്യും.

സാധാരണ ഒരാള്‍ക്ക് ഉറങ്ങാനാവശ്യമായ സമയം 7-8 മണിക്കൂറാണ്. ഈ സമയം അതിക്രമിച്ചാലും തലവേദനയും ക്ഷീണവും ഉണ്ടാകും. 9-10 മണിക്കൂര്‍ ഉറങ്ങിയാല്‍ തലച്ചോറില്‍ സെറാടോണിന്റെ അളവു കുറയുകയും തലവേദന എടുക്കുകയും ചെയ്യും. കൂടാതെ ആവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കിലും തലവേദനയുണ്ടാകും. മാനസിക പ്രശ്‌നങ്ങളായ ഡിപ്രഷന്‍, സ്‌ട്രെസ് എന്നിവമൂലവും തലവേദന ഉണ്ടാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button