Latest NewsKeralaNews

ജലനിരപ്പ് ഉയരുന്നു: പീച്ചി ഡാം തുറക്കാന്‍ സാധ്യത, ആദ്യ മുന്നറിയിപ്പ് നല്‍കി

തൃശൂര്‍: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പീച്ചി ഡാം തുറക്കാന്‍ സാധ്യത. ഇന്ന് രാവിലെ പീച്ചി ഡാം റിസര്‍വോയറില്‍ ജലവിതാനം 76.44 മീറ്ററില്‍ എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.

Also Read: ഫോളോവേഴ്​സിന്‍റെ എണ്ണം കൂട്ടാൻ ആത്മഹത്യക്കായി റെയിൽവേ പാളത്തിൽ ഇരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവാവ്​ അറസ്റ്റിൽ

ഡാമിന്റെ നാല് ഷട്ടറുകള്‍ ചൊവ്വാഴ്ച (ജൂലൈ 27) രാവിലെ പത്ത് മണിക്ക് രണ്ട് ഇഞ്ച് വീതം തുറക്കാനിടയുണ്ടെന്നും പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഡാമിലേക്ക് ഇപ്പോള്‍ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. റിസര്‍വോയറിലേക്ക് വരുന്ന ജലവിതാനം കണക്കിലെടുത്ത് ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് അപ്പര്‍ റൂള്‍ കര്‍വിന്റെ (76.65 മീറ്റര്‍) ജലവിതാനത്തെ മറികടക്കാന്‍ സാധ്യതയുള്ളതിനാലാണ് ഷട്ടറുകള്‍ തുറക്കുക.

അതേസമയം, മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136.05 അടിയെത്തിയതോടെ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 136.05 അടിയിലെത്തിയ സാഹചര്യത്തില്‍ ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളില്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളമൊഴുക്കേണ്ടി വന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button