Latest NewsKeralaNews

സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച: സ്വര്‍ണവും പണവും മോഷണം പോയതായി റിപ്പോര്‍ട്ട്

പാലക്കാട്: സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച. ചന്ദ്രനഗറിലെ സഹകരണ ബാങ്കില്‍ നിന്നും സ്വര്‍ണവും പണവും ഉള്‍പ്പെടെ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. ലോക്കര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ സ്വര്‍ണവും പണവും കവര്‍ന്നത്.

Also Read: ബിജെപി ഇനി ലോക്‌സഭ കാണരുത്: പുതിയ അടവുമായി ശിരോമണി അകാലി ദള്‍, പകല്‍ കിനാവ് കണ്ട് ആം ആദ്മി

മരുത റോഡ് സഹകരണ റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് വന്‍ കവര്‍ച്ച നടന്നത്. ബാങ്കില്‍ സൂക്ഷിച്ചിരുന്ന ഏഴ് കിലോയോളം സ്വര്‍ണവും 18,000 രൂപയും മോഷണം പോയതായാണ് വിവരം. സ്‌ട്രോംഗ് റൂമിലേയ്ക്ക് കയറാനായി മോഷ്ടാക്കള്‍ അഴികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.

ശനി, ഞായര്‍ ദിവസങ്ങളില്‍ ബാങ്ക് അവധിയായിരുന്നതിനാല്‍ ഇന്ന് രാവിലെയാണ് അധികൃതര്‍ മോഷണ വിവരം അറിയുന്നത്. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ബാങ്കിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെല്ലാം മോഷണം പോയതായാണ് വിവരം. ജില്ലാ പോലീസ് മേധാവിയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button