KeralaLatest NewsIndiaNews

അസം ജനത തീവ്രവാദത്തെ നിരസിച്ച് വികസനത്തിലേക്ക് നീങ്ങുന്നത് കൊണ്ടാണ് ബിജെപി രണ്ടാമതും അധികാരത്തിലെത്തിയത്: അമിത് ഷാ

ആദ്യമായി മോദി മന്ത്രിസഭയിലാണ് വടക്കുകിഴക്കൻ മേഖലയിൽ നിന്ന് അഞ്ച് പേരെ തെരഞ്ഞെടുത്തത്

അസം: അസം  ജനത തീവ്രവാദത്തെ നിരസിച്ചതുകൊണ്ടും വികസനത്തിലേക്ക് നീങ്ങുന്നത് കൊണ്ടുമാണ് ബിജെപി സർക്കാർ അസമിൽ രണ്ടാമതും അധികാരത്തിലെത്തിയതെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. ജനങ്ങൾ വികസന പാത തെരഞ്ഞെടുത്തത് കാരണമാണ് ഹിമന്ത ബിശ്വ ശർമ്മ പുതിയ മുഖ്യമന്ത്രിയായതെന്നും അദ്ദേഹം പറഞ്ഞു. അസമിൽ ബിജെപിക്കുണ്ടായ നേട്ടത്തിൽ സർബാനന്ദ സോനോവാളിനെയും ഹിമന്ത ബിശ്വ ശർമയേയും പാർട്ടി സംസ്ഥാന നേതൃത്വത്തെയും അമിത് ഷാ പ്രശംസിക്കുകയും ചെയ്തു.

വികസനത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സംഭാവന വർധിപ്പിക്കാനാണ് ബിജെപിയുടെ ആഗ്രഹമെന്നും സ്വാതന്ത്യം ലഭിച്ചതിന് ശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഒരിക്കൽ പോലും അഞ്ച് കേന്ദ്രമന്ത്രിമാരുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദ്യമായി മോദി മന്ത്രിസഭയിലാണ് വടക്കുകിഴക്കൻ മേഖലയിൽ നിന്ന് അഞ്ച് പേരെ തെരഞ്ഞെടുത്തതെന്നും ബിജെപിയും മോദിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് എത്രത്തോളം മുൻഗണന നൽകുന്നുണ്ടെന്നതിന്റെ തെളിവാണിതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button