Latest NewsUAEIndiaNewsGulf

കോവിഡ് വ്യാപനം: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടി യുഎഇ

യുഎഇയിലേക്ക് ഈ മാസം 25 വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് നേരത്തെ അറിയിച്ചിരുന്നു

ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം യുഎഇ നീട്ടി. ഇന്ത്യയിൽ നിന്നുമുള്ള യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് ഓഗസ്റ്റ് രണ്ടുവരെയാണ് ദേശീയ വിമാന സര്‍വീസായ ഇത്തിഹാദ് എയര്‍വെയ്‌സ് നീട്ടിയിരിക്കുന്നത്.

30,000നും 50,000നും ഇടയിലാണ് ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികള്‍. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇത്തിഹാദ് നീട്ടിയതെന്നാണ് റിപ്പോർട്ട്.

read also: തെറ്റ് ചൂണ്ടിക്കാണിച്ച ചെറുപ്പക്കാരനെ നിങ്ങളുടെ കൂടെയുള്ളവരെ കൊണ്ട് ആക്രമിപ്പിച്ചത് വലിയ തെറ്റ്: ജോമോള്‍ ജോസഫ്

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഈ മാസം 25 വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് നേരത്തെ അറിയിച്ചിരുന്നു. കൂടാതെ കാനഡയും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള യാത്രാവിലക്ക് ഒരു മാസം കൂടി നീട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button