KeralaLatest NewsNews

‘ഇത്രേം വലിയ ശിക്ഷയൊന്നും വേണ്ടിയിരുന്നില്ല’: സി.പി.ഐ.എമ്മിനെ ട്രോളി ബല്‍റാം

കേരളത്തിന്റെ ദൈവം’ എന്ന അടിക്കുറിപ്പില്‍ പച്ചീരി ക്ഷേത്ര മതിലില്‍ പ്രത്യക്ഷപ്പെട്ട പിണറായി വിജയന്റെ ഫ്ളക്സ് ചൂണ്ടിക്കാട്ടിയായിരുന്നു ബല്‍റാമിന്റെ പരിഹാസം.

പാലക്കാട്: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതികള്‍ക്കെതിരായ സി.പി.ഐ.എം നടപടിയെ പരിഹസിച്ച് മുന്‍ എംഎല്‍എ വി ടി ബല്‍റാം. തട്ടിപ്പില്‍ ആരോപണവിധേയരായവരെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ബല്‍റാമിന്റെ ട്രോള്‍ പ്രതികരണം. ‘ഇത്രേം വലിയ ശിക്ഷയൊന്നും വേണ്ടായിരുന്നു’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള വിടി ബല്‍റാമിന്റെ പരിഹാസം.

അതേസമയം, ബാങ്ക് തട്ടിപ്പില്‍ ഉള്‍പ്പെട്ട ആറു പാര്‍ട്ടി അംഗങ്ങള്‍ക്കുമെതിരെ കടുത്ത നടപടി തന്നെയുണ്ടാകുമെന്ന് സിപിഐഎം നേരത്തെ അറിയിച്ചിരുന്നു. ഇവരെ സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കിയേക്കുമെന്നാണ് വിവരം. നാളെ ചേരാനിരിക്കുന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജരാഘവനടക്കമുള്ളവര്‍ പുറത്തുവിടുന്ന സൂചന.

Read Also: ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് വിജയാശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രിക്ക് പൊങ്കാലയുമായി മലയാളികൾ

മുഖ്യമന്ത്രി പിണറായി വിജയനെതിരായ പച്ചരി വിജയന്‍ പരാമര്‍ശത്തിന് പിന്നാലെയാണ് ബല്‍റാം പുതിയ ട്രോളുമായി രംഗത്തെത്തുന്നത്. ‘കേരളത്തിന്റെ ദൈവം’ എന്ന അടിക്കുറിപ്പില്‍ പച്ചീരി ക്ഷേത്ര മതിലില്‍ പ്രത്യക്ഷപ്പെട്ട പിണറായി വിജയന്റെ ഫ്ളക്സ് ചൂണ്ടിക്കാട്ടിയായിരുന്നു ബല്‍റാമിന്റെ പരിഹാസം.

shortlink

Related Articles

Post Your Comments


Back to top button