Latest NewsNewsIndiaCrime

20കാരിയെ രാത്രിയില്‍ നടുറോഡില്‍ തടഞ്ഞ് മൂന്നംഗ സംഘം ലൈംഗികമായി അതിക്രമിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം

അക്രമിസംഘത്തിൽ നിന്നും യുവതിയെ രക്ഷപ്പെടുത്തിയത് സഹോദരനാണ്

അഹമ്മദാബാദ്: രാത്രിയില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയ്ക്ക് നേരെ അതിക്രമം. വാഹനം തടഞ്ഞ് നിര്‍ത്തി മൂന്നംഗ സംഘം ലൈംഗികാതിക്രമം നടത്തിയതായി 20കാരിയുടെ പരാതി. വഡോദരയിലെ ഫത്തേഗുഞ്ചില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഫോണെടുത്ത് തന്നെ തടഞ്ഞവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ, മുടിയില്‍ കുത്തിപ്പിടിച്ച്‌ മര്‍ദ്ദിക്കാന്‍ തുടങ്ങിയതായും പരാതിയില്‍ ആരോപിക്കുന്നു.

read also: കപ്പാസിറ്റര്‍ നിര്‍മ്മാണ രംഗത്ത് ലാഭം: ഇന്ത്യയിലെ തന്നെ മുന്‍നിരയിലുള്ള കമ്പനി കെൽട്രോണെന്ന് മന്ത്രി പി രാജീവ്

ബന്ധുക്കള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ രാത്രിയില്‍ സഞ്ചരിക്കുന്നതിനിടെ മൂന്നംഗസംഘം തടഞ്ഞുനിര്‍ത്തിയ ശേഷം മോശമായി പെരുമാറാന്‍ തുടങ്ങി. ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ മൊബൈലില്‍ അവരുടെ ചിത്രം എടുക്കാന്‍ ശ്രമിച്ചപ്പോൾ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.

അക്രമിസംഘത്തിൽ നിന്നും യുവതിയെ രക്ഷപ്പെടുത്തിയത് സഹോദരനാണ്. യുവതിയുടെ ഒപ്പം മറ്റൊരു സ്‌കൂട്ടറില്‍ പുറപ്പെട്ട സഹോദരന്‍ ശബ്ദം കേട്ട് തിരിഞ്ഞുനോക്കി. യുവതിയുടെ രക്ഷയ്ക്കായി സഹോദരന്‍ എത്തുന്ന സമയത്ത് മൂന്നംഗ സംഘം അവിടെ നിന്ന് കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു. സ്‌കൂട്ടറിന്റെ നമ്ബര്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ മേല്‍വിലാസം ലഭിച്ചുവെന്നാണ് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button