Latest NewsNewsIndia

10 ജില്ലകളില്‍ 10 ശതമാനം കടന്ന് ടി.പി.ആര്‍: കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. 10 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Also Read: അതീവ രഹസ്യമായി കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്ന അഫ്ഗാന്‍ പൗരനെ എന്‍ഐഎ, ഐബി കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നു

രാജ്യത്തെ 22 ജില്ലകളിലാണ് രോഗവ്യാപനം വര്‍ധിച്ചുവരുന്നതെന്നും ഇവയില്‍ 7 എണ്ണം കേരളത്തിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എറണാകുളം, കോട്ടയം, ആലപ്പുഴ, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലാണ് കോവിഡ് വ്യാപനം വര്‍ധിക്കുന്നതെന്ന് വിലയിരുത്തിയ ആരോഗ്യമന്ത്രാലയം ഈ ജില്ലകളില്‍ യാതൊരു ഇളവും അനുവദിക്കരുതെന്നും നിര്‍ദ്ദേശം നല്‍കി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 12.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മലപ്പുറം ജില്ലയില്‍ മാത്രം 4,000ത്തിലധികം പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 1,45,371 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button