KeralaLatest NewsNews

വാക്സിൻ വിതരണത്തെ ചൊല്ലി ഡോക്ടറെ മർദിച്ച സംഭവം : സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റിൽ

കഴിഞ്ഞ 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്

ആലപ്പുഴ : വാക്‌സിൻ വിതരണത്തിനിടയിലെ തർക്കത്തിൽ ഡോക്‌ടറെ മർദിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. സി.പി.എം പ്രവർത്തകൻ വിശാഖ് വിജയിനെയാണ് നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രതികളായ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ്, സി.പി.എം കൈനകരി ലോക്കൽ സെക്രട്ടറി രഘുവരൻ എന്നിവർ ഒളിവിലാണ്. പ്രതികളെ പിടികൂടാത്തതിൽ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

Read Also  :  സംസ്ഥാനത്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിതീവ്ര മഴ പെയ്യും, ഈ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

കഴിഞ്ഞ 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുപ്പപ്പുറം പ്രാഥമിക കേന്ദ്രത്തിലെ ഡോക്‌ടർ ശരത് ചന്ദ്രബോസിനെയാണ് ഇവർ മർദ്ദിച്ചത്. ബാക്കി വന്ന പത്തു യൂണിറ്റ് വാക്‌സിന്‍ വിതരണവുമായി വന്ന തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം.

 

shortlink

Related Articles

Post Your Comments


Back to top button