COVID 19Latest NewsKeralaNewsIndiaInternational

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഇന്ത്യയിൽ, കാരണം കേരളം – പിന്നോട്ട് സഞ്ചരിച്ച് സംസ്ഥാനം

ന്യൂഡൽഹി: ലോകത്ത് കോവിഡ് കേസുകൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് മുപ്പതിനായിരത്തിന് താഴെയെത്തുമ്പോഴും ഇന്ത്യയ്ക്ക് ആശങ്കയായി കേരളം. പൂർണമായും അല്ലാതെയും അടച്ചുപൂട്ടൽ കൈക്കൊണ്ടിട്ടും കേരളത്തിലെ ടി പി ആർ മാത്രം പത്തിൽ താഴുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,689 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 415 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, കോവിഡ് കേസുകളുടെ കണക്കിൽ ലോകത്ത് ഇന്ത്യയാണ് ഇപ്പോൾ ഒന്നാമത്. നിലവിൽ ഇതിനു കാരണമാകുന്നത് കേരളത്തിലെ കുറയാത്ത ടി.പി.ആർ ആണ്.

Also Read:കനത്ത മഴയും വെള്ളപ്പൊക്കവും : ബസിന്റെ കമ്പിയിൽ തൂങ്ങിനിന്ന് യാത്രക്കാർ ,വീഡിയോ കാണാം

രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 1.73 ശതമാനമാണ് എന്നതാണ് ആശ്വാസകരമായ വാർത്ത. എന്നാൽ, കേരളത്തിലെ ടി.പി.ആർ ഇപ്പോഴും ഉയർന്നു തന്നെയാണുള്ളത്. 3,98,100 പേരാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ ഉള്ളത്. ഇതിൽ 50 ശതമാനത്തിലധികം കേരളത്തിൽ നിന്നുള്ളവയാണ്. ഇന്നലെ സ്ഥിരീകരിച്ച 29,689 കേസുകളിൽ പതിനായിരത്തിലധികവും കേരളത്തിലെ രോഗികളായിരുന്നു.

കേരളത്തിലെ സിസ്റ്റം ശരിയല്ലെന്ന ആരോപണം ഉയർന്നിരുന്നു. പരിശോധനാരീതി മാറ്റണമെന്നും സമ്പർക്കപ്പട്ടികയുടെ അടിസ്ഥാനത്തിൽ കോവിഡ് ടെസ്റ്റ് നടത്തണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും പലയാവർത്തി ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകളൊന്നും തന്നെ കേരളം സ്വീകരിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. കോവിഡ് പ്രതിരോധത്തിൽ ‌പല സംസ്ഥാനങ്ങളും മാതൃകാപരമായ മുന്നേറ്റം നേടിക്കഴിഞ്ഞു. ആശങ്കകളുടെ പാതയിൽ നിന്നും പല സംസ്ഥാനങ്ങളും മുന്നേറിക്കഴിഞ്ഞു. പക്ഷെ, കേരളം മാത്രം പിന്നോട്ട് സഞ്ചരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button