KeralaLatest NewsNews

വീട് വാടകക്കെടുത്ത് കള്ളനോട്ടു നിര്‍മ്മാണം: കണ്ടെത്തിയത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ, സംഭവം കേരളത്തിൽ

കെട്ടിട നിര്‍മ്മാണ സംഗമെന്ന വ്യാജേനയാണ് ഇവര്‍ ഇലഞ്ഞിയില്‍ വീട് എടുത്ത് കുറ്റകൃത്യം നടത്തിവന്നതെന്നാണ് പൊലീസ് പറയുന്നത്.

കൊച്ചി: പിറവത്തിനടുത്ത് ഇലഞ്ഞിയില്‍ കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി.സ്ഥലത്ത് പൊലീസും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് റെയ്ഡ് നടത്തിവരുകയാണ്. വാടകയ്ക്ക് എടുത്ത വീട്ടിലാണ് കള്ളനോട്ട് നിര്‍മ്മാണം നടന്നിരുന്നത്. സംഘത്തിലെ ആറുപേര്‍ പിടിയിലായിട്ടുണ്ട്. കള്ളനോട്ട് നിര്‍മ്മിക്കാനുള്ള യന്ത്രങ്ങള്‍ അടക്കം വിപുലമായ സംവിധാനങ്ങള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

Read Also: ഫോണുകൾ ചോർത്തുന്നത് മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണ്: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എൻ റാമും ശശികുമാറും

ഇന്ന് വെളുപ്പിന് 5 മണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. പുത്തന്‍കുരിശ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തുന്നത്. കള്ളനോട്ട് സംഘത്തിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബന്ധമുണ്ടെന്നാണ് സംശയം. കെട്ടിട നിര്‍മ്മാണ സംഗമെന്ന വ്യാജേനയാണ് ഇവര്‍ ഇലഞ്ഞിയില്‍ വീട് എടുത്ത് കുറ്റകൃത്യം നടത്തിവന്നതെന്നാണ് പൊലീസ് പറയുന്നത്.

shortlink

Post Your Comments


Back to top button