KeralaLatest NewsNews

ദേശീയപാത വികസനത്തിനോട് ആരും മുഖം തിരിക്കരുത്, എല്ലാവരും സഹകരിക്കണം : മാര്‍ ജോര്‍ജ് ആലഞ്ചേരി

 

കൊച്ചി : ദേശീയപാത വികസനത്തിനോട് ആരും മുഖം തിരിക്കരുതെന്നും എല്ലാവരും സഹകരിക്കണമെന്നും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also : ജീവിതത്തില്‍ അദ്ദേഹം നല്ല ഭര്‍ത്താവായിരുന്നില്ല, വിവാദങ്ങളെല്ലാം മുകേഷ് തന്നെ വരുത്തിവച്ചത്: മേതില്‍ ദേവിക

ചരിത്രപ്രധാന്യമുള്ള ആരാധനാലയങ്ങളെ ബാധിക്കാതെ വേണം വികസനം ആസൂത്രണം ചെയ്യാനെന്നും ആരാധനാലയങ്ങള്‍ മാറ്റേണ്ടി വന്നാല്‍ പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രദ്ധിക്കണമെന്നും കെ.സി.ബി.സിയുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ദേശീയപാത വികസനത്തിനായി ആരാധനാലയങ്ങള്‍ പൊളിക്കുന്നത് തടയേണ്ടതില്ലെന്ന വിധിയുടെ അടിസ്ഥാനത്തിലാണ് പ്രതികരണം.

ദേശീയപാത 66 വികസനത്തിനായി ക്ഷേത്രമിരിക്കുന്ന സ്ഥലം വിട്ടുകൊടുത്ത കൊവ്വല്‍ അഴിവാതുക്കല്‍ ക്ഷേത്രം ഭാരവാഹികളെ കര്‍ദിനാള്‍ അനുമോദിച്ചു. സമാനമായ സാഹചര്യങ്ങളില്‍ പൊതുനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ എല്ലാവരും പ്രതിബദ്ധത കാണിക്കണമെന്നും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button