COVID 19Latest NewsKeralaNews

ര​മ്യാ ഹ​രി​ദാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് പ​രാ​തി​ക്കാ​ര​ന്‍

പാ​ല​ക്കാ​ട് : വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഹോ​ട്ട​ലി​ല്‍ ക​യ​റി​യ സം​ഭ​വ​ത്തി​ല്‍ എം​പി ര​മ്യാ ഹ​രി​ദാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് പ​രാ​തി​ക്കാ​ര​ന്‍ സ​നൂ​പ് അ​റി​യി​ച്ചു.

Read Also : സംസ്ഥാനങ്ങൾക്ക് ഇതുവരെ സൗജന്യമായി വിതരണം ചെയ്ത കോവിഡ് വാക്‌സിന്റെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം 

അതേസമയം വി.​ടി.​ബ​ല്‍​റാം അ​ട​ക്കം ആ​റ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. കൈ​യേ​റ്റം ചെ​യ്യ​ല്‍, വ​ധ​ഭീ​ഷ​ണി എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് ക​സ​ബ പോ​ലീ​സാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

നേരത്തെ ഹോട്ടൽ ഉടമയ്‌ക്കെതിരെ കേസെടുത്ത പോലീസ് കൊറോണ മാനദണ്ഡം ലംഘിച്ചതിന് പിഴ ചുമത്തിയിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button