CricketLatest NewsNewsSports

‘ദി ഹണ്ട്രഡ്’ ക്രിക്കറ്റിനെ വിമർശിച്ച് സുനിൽ ഗാവസ്‌കർ

മുംബൈ: ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്റെ ദി ഹണ്ട്രഡ് ക്രിക്കറ്റിനെ വിമർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്‌കർ. ഏറെ വിരസമായ കളിയെന്നാണ് ഗാവസ്‌കർ ദി ഹണ്ട്രഡിനെ വിശേഷിപ്പിച്ചത്.

‘ടിവിയിൽ മത്സരം കണ്ടപ്പോൾ ഏറെ വിരസതയാണ് തോന്നിയത്. ക്രിക്കറ്റ് സാധാരണ രീതിയിൽ തന്നെ. കവറേജും ശരാശരി. താരവിവരണങ്ങളിൽ പ്രശ്നങ്ങളുണ്ട്. അത് ഇവിടെയായിരുന്നെങ്കിൽ മുൻ ഇംഗ്ലീഷ് താരങ്ങളടക്കം പരിഹസിച്ചേനെ. സ്റ്റേഡിയത്തിൽ ഫ്രാഞ്ചൈസി ആരാധകരെ അധികമൊന്നും കണ്ടില്ല. ഗ്രൗണ്ടിൽ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവാം. പക്ഷേ, ടിവിയിൽ അത്ര നന്നായി തോന്നിയില്ല’ ഗവാസ്കർ പറഞ്ഞു.

Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ടെന്നീസിൽ നവോമി ഒസാക്ക പുറത്ത്

‘ദി ഹണ്ട്രഡ്’ ക്രിക്കറ്റിന്റെ ആദ്യ പതിപ്പാണ് ഇക്കുറി അരങ്ങേറുന്നത്. ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും വിവിധ നഗരങ്ങളെ പ്രതിനിധീകരിക്കുന്ന എട്ട് ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. പുരുഷ, വനിത വിഭാഗങ്ങളിലെ ടീമുകൾ റൗണ്ട് റോബിൻ ലീഗിൽ മത്സരിച്ച് പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന തരത്തിലാണ് ടൂർണമെന്റിന്റെ ഘടന.

shortlink

Related Articles

Post Your Comments

Related Articles


Back to top button