Latest NewsKeralaNattuvarthaNews

പാർട്ടിക്കാർക്ക് പിൻവാതിൽ വഴി വാക്‌സിൻ: അർഹതപ്പെട്ടവർ സ്ലോട്ടുകൾ കിട്ടാതെ പുറത്ത്

തി​രു​വ​ന​ന്ത​പു​രം: വാക്‌സിൻ ക്ഷാമം സം​സ്ഥാ​ന​ത്ത് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ സ്റ്റോ​ക്ക് പൂ​ര്‍​ണ​മാ​യും തീ​ര്‍​ന്നു. മ​റ്റു ജി​ല്ല​ക​ളി​ലും വാ​ക്സി​ന്‍ ഇ​ന്ന് തീ​ര്‍​ന്നേ​ക്കും. നിലവിൽ നാലു ജില്ലകളിൽ വാക്‌സിനേഷൻ മുടങ്ങിയിട്ടുണ്ട്. സ്ലോട്ട് എടുത്തവർക്ക് പോലും നൽകാൻ വാക്‌സിൻ ഇല്ലെന്നാണ് അധികൃതർ പറയുന്നത്.

Also Read:മുകേഷുമായി പിരിയാനുള്ള തീരുമാനം മുൻപേ എടുത്തു, വക്കീൽ നോട്ടീസ് അയക്കാതിരുന്നത് തെരഞ്ഞെടുപ്പായതിനാൽ: ദേവിക

45 വയസ്സിന് മുകളിലുള്ള ആളുകളിൽ പലർക്കും ഇതുവരെ ആദ്യ ഡോസ് വാക്‌സിൻ പോലും ലഭിച്ചിട്ടില്ല. അതേസമയം പിൻവാതിൽ വഴി 18 വയസ്സിന് മുകളിലുള്ള സ്ലോട്ട് പോലും ബുക്ക്‌ ചെയ്യാത്തവർക്കാണ് സർക്കാർ വാക്‌സിൻ നൽകുന്നതെന്ന ആരോപണം ശക്തമാണ്. പു​തി​യ സ്റ്റോ​ക്ക് എ​ന്നെ​ത്തു​മെ​ന്ന് ഇ​തു​വ​രെ വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല. പ്ര​തി​സ​ന്ധി നീ​ളു​ന്ന​തോ​ടെ ര​ണ്ടാം ഡോ​സ് കാ​ത്തി​രി​ക്കു​ന്ന​വ​ര്‍, യാ​ത്ര​യ്ക്കാ​യി വാ​ക്സി​ന്‍ വേ​ണ്ട​വ​ര്‍ എ​ന്നി​വ​ര്‍ കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​കും.

സ്വ​കാ​ര്യ​ ആശുപത്രിയിൽ നിലവിൽ ബു​ക്ക് ചെ​യ്താൽ വാ​ക്സി​ന്‍ ല​ഭി​ക്കും. 150-ഓ​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ മാ​ത്ര​മാ​ണ് വി​ത​ര​ണ​മു​ണ്ടാ​വു​ക. പക്ഷെ സാധാരണക്കാരായ യാത്രക്കാർക്കും മറ്റും ഈ പ്രതിസന്ധി ഘട്ടത്തിൽ വാക്‌സിന് വേണ്ടി പണം മുടക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് വാക്‌സിനേഷൻ പുനരാരംഭിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button