KeralaLatest NewsIndia

‘ഇന്ത്യൻ പാർലമെന്റും കേരള നിയമസഭ പോലെ​ ആക്കരുത്’ : എംപി മാർക്ക് താക്കീത് നൽകി​ ലോക്​സഭ സ്​പീക്കർ

രാജ്യസഭയില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുക്കളത്തിലിറങ്ങി.

ന്യൂഡൽഹി : ഇന്ത്യൻ പാർലമെന്‍റ്​ കേരള നിയമസഭ പോലെ ആക്കരുതെന്ന്​ ലോക്​സഭ സ്​പീക്കർ. കേരള നിയമസഭയിലെ കൈയ്യാങ്കളിയിൽ ഇന്ന് വന്ന സുപ്രീംകോടതി വിധി ഓർമ്മിപ്പിച്ചാണ് സ്​പീക്കർ ഓം ബിർലയുടെ പരാമർശം. രാജ്യസഭയില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുക്കളത്തിലിറങ്ങി. ബഹളം രൂക്ഷമായതോടെ രാജ്യസഭയും ലോക്സഭയും ഉച്ചവരെ നിര്‍ത്തിവെച്ചു. ബഹളങ്ങള്‍ക്കിടെ രാജ്യസഭയില്‍ ജുവൈനല്‍ ജസ്റ്റിസ് ബില്‍ പാസാക്കി.

പാർലമെന്റിൽ നിരന്തരം സഭ നടപടികൾ അലങ്കോലമാക്കുന്നതിനിടെയുള്ള സംഘർഷവുമായി ബന്ധപ്പെട്ട്​ കേരള എം.പിമാരെ സ്​പീക്കർ താക്കീത്​ ചെയ്​തു. ഡീൻ കുര്യാക്കോസ്​, ഹൈബി ഈഡൻ, എ.എം.ആരിഫ്​ തുടങ്ങിയ എം.പിമാർക്കാണ്​ താക്കീത്​. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള 13 എംപിമാരെ ചേംബറില്‍ വിളിച്ചു വരുത്തിയാണ് സ്പീക്കര്‍ താക്കീത് നല്‍കിയത്. കേരളത്തില്‍ നിന്നുള്ള ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, ടിഎന്‍ പ്രതാപന്‍ എന്നിവരും ഇതിലുള്‍പ്പെട്ടിട്ടുണ്ട്.

അതേസമയം, പാർലമെന്‍റിലെ ബഹളത്തിൽ രേഖകള്‍ കീറിയെറിഞ്ഞ എം.പിമാർക്കെതിരെ സ്​പീക്കർ നടപടിയെടുക്കുമെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. ടിഎൻ പ്രതാപൻ, ഹൈബി ഈഡൻ, ഗുർജീത് സിംഗ് ഓജ്‌ല, മാണിക്കം ടാഗോർ, ദീപക് ബൈജ്, എ എം ആരിഫ്, ഡീൻ കുര്യാക്കോസ്, ജോതിമണി എന്നിവരുൾപ്പെടെ പത്ത് പ്രതിപക്ഷ നേതാക്കൾക്കെതിരെയാകും നടപടി എടുക്കുക.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button