Latest NewsIndiaNews

ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനായി മമതയുടെ ശ്രമം: സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും മമത ചര്‍ച്ച നടത്തി. ചര്‍ച്ച വളരെ പോസിറ്റീവായിരുന്നു എന്ന് മമത പ്രതികരിച്ചു.

Also Read: ഇന്ത്യയുടെ കോവിഷീൽഡ്​ വാക്​സിൻ രോഗബാധയും മരണനിരക്കും വലിയ തോതിൽ കുറയ്ക്കുന്നതായി പഠന റിപ്പോർട്ട്

ഡല്‍ഹിയിലെ 10 ജന്‍പഥിലെത്തിയാണ് മമത സോണിയയുമായി കൂടിക്കാഴ്ച നടത്തിയത്. സോണിയ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് ജന്‍പഥിലെത്തിയതെന്നും നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മമത മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങളാണ് പ്രധാന ചര്‍ച്ചാ വിഷയമായതെന്നും പെഗാസസ് ഫോണ്‍ ചോര്‍ത്തലും കോവിഡ് സാഹചര്യവും ചര്‍ച്ച ചെയ്‌തെന്നും മമത അറിയിച്ചു.

പ്രതിപക്ഷത്തിന്റെ ഐക്യമില്ലായ്മ സോണിയയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് മമത പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, മനു അഭിഷേക് സിംഗ്‌വി എന്നിവരുമായും മമത കൂടിക്കാഴ്ച നടത്തിയിരുന്നു. 30ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും കൂടിക്കാഴ്ച നടത്തുമെന്ന് മമത ബാനര്‍ജി അറിയിച്ചു. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിരെ ആവിഷ്‌ക്കരിക്കേണ്ട തന്ത്രങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാനാണ് മമത ഡല്‍ഹിയിലെത്തിയതെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button