COVID 19Latest NewsNews

ഇന്ത്യയുടെ കോവിഷീൽഡ്​ വാക്​സിൻ രോഗബാധയും മരണനിരക്കും വലിയ തോതിൽ കുറയ്ക്കുന്നതായി പഠന റിപ്പോർട്ട്

കോവിഷീൽഡ് വാക്സിൻ നൽകിയ 15.95 ലക്ഷം ആരോഗ്യ പ്രവർത്തകരുടെയും മുൻ‌നിര കോവിഡ്​ പോരാളികളെയും മുൻനിർത്തിയാണ്​ പഠനം നടത്തിയത്

ന്യൂഡൽഹി : കോവിഷീൽഡ്​ വാക്‌സിൻ രോഗബാധ 93 ശതമാനവും മരണനിരക്ക്​ 98 ശതമാനവും കുറയ്ക്കുന്നതായി പഠന റിപ്പോർട്ട്. ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസ് (എ.എഫ്.എം.എസ്) നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി .

കോവിഷീൽഡ് വാക്സിൻ നൽകിയ 15.95 ലക്ഷം ആരോഗ്യ പ്രവർത്തകരുടെയും മുൻ‌നിര കോവിഡ്​ പോരാളികളെയും മുൻനിർത്തിയാണ്​ പഠനം നടത്തിയതെന്നും മന്ത്രാലയം പറഞ്ഞു. ജനുവരി 16 നാണ് വാക്സിനേഷൻ ആരംഭിച്ചത്. പഠനം നടത്തിയ 15.95 ലക്ഷം പേരാണ് കോവിഷീൽഡ് വാക്സിൻ ആദ്യമായി സ്വീകരിച്ചത്.

Read Also  :  ഞാനുമായുള്ള ബന്ധം വേര്‍പ്പെടുത്താതെയാണ് ദേവികയെ വിവാഹം ചെയ്തത്, അന്യ സ്ത്രീകളെ വീട്ടിലേക്ക് കൊണ്ടുവരുമായിരുന്നു: സരിത

പുതിയ അണുബാധകളിൽ 93 ശതമാനം കുറവുണ്ടായതായും മരണങ്ങൾ 98 ശതമാനം കുറഞ്ഞതായും പഠനത്തിൽ പറയുന്നു.കോവിഡ് വാക്സിൻ ഫലപ്രാപ്തിയെക്കുറിച്ച് ലോകമെമ്പാടുമുള്ള ഏറ്റവും വലിയ പഠനമാണിത്, പ്രതിരോധ മന്ത്രാലയത്തിന്റെ വാർത്ത കുറിപ്പിൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button