Latest NewsKeralaNews

നാലു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: വൈദികനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികനെതിരെ കേസെടുത്ത് പോലീസ്. ആലുവയിലാണ് സംഭവം. വരാപ്പുഴ സ്വദേശിയായ ഫാ. സിബിയ്ക്ക് എതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോക്‌സോ നിയമ പ്രകാരമാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത്.

Read Also: അശ്ലീല ചര്‍ച്ചകളും ദൃശ്യങ്ങളും: രണ്ട് വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ സൈബര്‍ വിംഗിന്റെ നിരീക്ഷണത്തിലാണെന്ന് കേരള പോലീസ്

നാലു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടിയുമായി വൈദികൻ അടുപ്പം കാണിച്ചിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. വൈദികന്റെ പ്രവൃത്തി അറിഞ്ഞതോടെ കുട്ടിയുടെ രക്ഷിതാക്കൾ ബിഷപ്പ് ഹൗസിനെ മുന്നിലെത്തി പ്രതിഷേധം നടത്തിയിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ വൈദികനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Read Also: മയക്കുമരുന്ന് വേട്ടയ്ക്ക് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങുന്നു: അസം മുഖ്യമന്ത്രി സംഭവമാണെന്ന് സന്തോഷ് പണ്ഡിറ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button