Latest NewsNewsCars

ഫോക്സ്വാഗൺ ടൈഗൂൺ നിർമ്മാണം ഓഗസ്റ്റിൽ ആരംഭിക്കും

ദില്ലി: ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മിഡ്-സൈഡ് എസ്യുവി മോഡലാണ് ടൈഗൂൺ. ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രദർശനത്തിനെത്തിയ ഈ വാഹനത്തിന്റെ നിർമ്മാണം ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഓഗസ്റ്റ് 18ന് ടൈഗൂണിന്റെ നിർമാണം ആരംഭിക്കുമെന്നാണ് കാർ ആൻഡ് ബൈക്ക് റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, സെപ്തംബർ മാസത്തോടെ ഈ വാഹനം വിപണിയിൽ എത്തുമെന്നും സൂചനയുണ്ട്. ഫോക്സ്വാഗണിന്റെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലാണ് ടൈഗൂണിന്റെ കൺസെപ്റ്റ് മോഡൽ പ്രദർശനത്തിനെത്തിയത്.

Read Also:- മൈഗ്രെയിനുള്ളവര്‍ ഈ കാര്യങ്ങള്‍ അറിയാതെ പോകരുത്!

ഫോക്സ്വാഗൺ-സ്കോഡ കൂട്ടുകെട്ടിൽ ഒരുങ്ങിയിട്ടുള്ള MBQ AO IN ഫ്ലാറ്റ് ഫോമിലാണ് ടൈഗൂൺ ഒരുങ്ങിയിട്ടുള്ളത്‌. സ്കോഡ അടുത്തിടെ പുറത്തിറക്കിയ കുഷാക്ക് എസ്യുവിയുടെയും അടിസ്ഥാനം ഇതേ ഫ്ലാറ്റ് ഫോമാണ്. ഫോക്സ്വാഗണിന്റെ മറ്റ് എസ്യുവി മോഡലുകളായ ടിഗ്വാൻ, ടി-റോക്ക് എന്നിവയുമായി ഡിസൈൻ പങ്കിട്ടാണ് ടൈഗൂണും എത്തിയിട്ടുള്ളത്.

shortlink

Post Your Comments


Back to top button